Quantcast

ഖത്തറില്‍ പുതിയ ക്രൂയിസ് സീസണിന് തുടക്കം

ഫ്രഞ്ച് കപ്പലായ ബൂഗെയിന്‍ വില്ലയാണ് സീസണില്‍ ആദ്യം ദോഹ തീരത്ത് എത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-12-26 05:11:33.0

Published:

25 Dec 2022 9:31 PM IST

ഖത്തറില്‍ പുതിയ ക്രൂയിസ് സീസണിന് തുടക്കം
X

ഖത്തറില്‍ പുതിയ ക്രൂയിസ് സീസണിന് തുടക്കമായതായി ഖത്തര്‍ പോര്‍ട്സ് മാനേജ്മെന്റ് കമ്പനി. ഫ്രഞ്ച് കപ്പലായ ബൂഗെയിന്‍ വില്ലയാണ് സീസണില്‍ ആദ്യം ദോഹ തീരത്ത് എത്തിയത്.

ഫ്രഞ്ച് കമ്പനിയായ പൊനന്റ് ക്രൂയിസിന് കീഴിലുള്ള ബൂഗെയിന്‍വില്ലെയ്ക്ക് 131 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുണ്ട്. ജീവനക്കാര്‍ ഉള്‍പ്പെടെ 294 പേരാണ് കപ്പലിലുള്ളത്. വരും ദിവസങ്ങള്‍ കൂടുതല്‍ സഞ്ചാരികളുമായി കൂറ്റന്‍ കപ്പലുകള്‍ ദോഹ തീരത്ത് എത്തും. ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് താമസ സൌകര്യം ഒരുക്കുന്നതിനായി കൂറ്റന്‍ ക്രൂയിസ് കപ്പലുകള്‍ ദോഹ തീരത്ത് നങ്കൂരമിട്ടിരുന്നു.

ലോകകപ്പിന്റെ കിക്കോഫ് മുഴങ്ങും മുമ്പെ ദോഹ തീരത്ത് എത്തിയ ഈ കപ്പലുകള്‍ ആരാധകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചാണ് മടങ്ങിയത്. ഇതോടൊപ്പം എംഎസ്സിയുടെ ഏറ്റവും പുതിയ ആഢംബര കപ്പലായ എംഎസ്എസി വേള്‍ഡ് യൂറോപ്പയുടെ പേരിടല്‍ ചടങ്ങും ദോഹയില്‍ വെച്ചാണ് നടന്നത്.

Next Story