ഖത്തറിലെ 'ഹോട്ട് ആന്റ് കൂൾ' പുതിയ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്

ദോഹ: ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ഹോട്ട് ആന്റ് കൂളിന്റെ അമ്പതാമത് ശാഖ അബൂ ഹമൂറില്‍ പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്.
അബുഹമൂറിലെ ഗോള്‍ഡ‍് പ്ലാസ മാളിലാണ് ഹോട്ട് ആന്റ് കൂളിന്റെ പുതിയ ബ്രാഞ്ച് തുടങ്ങിയത്. വിശാലമായ സീറ്റിങ് സൗകര്യങ്ങളോട് കൂടിയാണ് റസ്റ്റോറന്റ് സജ്ജീകരിച്ചിരിക്കുന്നത്. ഹോട്ട് ആന്റ് കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നൌഷാദ് തയ്യിള്ളതില്‍ ഇര്‍ഫാന്‍ ഫാറൂഖ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ അബ്ദുള്ള അല്‍ മന്‍സൂരി ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് അടുത്ത 50 ദിവസങ്ങളിലായി സ്ക്രാച്ച് ആന്റ് വിന്‍, ബെസ്റ്റ് സെല്‍ഫി വിത്ത് ഹോട്ട് ആന്റ് കൂള്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്.
Adjust Story Font
16

