Quantcast

രാഹുൽ ഗാന്ധിക്കെതിരായ നടപടി; പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    2 April 2023 1:10 PM IST

Action against Rahul Gandhi; Protest meet
X

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

'വീ ആർ വിത്ത് യു രാഹുൽ ഗാന്ധി' എന്ന പോസ്റ്ററുകളുമേന്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ ഉദ്ഘടനം ചെയ്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു.

TAGS :

Next Story