Quantcast

ഖത്തറിലെ പ്രഥമ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ക്യാംപസിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ തുടങ്ങി

വരുന്ന സെപ്തംബറോടെ അധ്യയനം തുടങ്ങുമെന്നാണ് അറിയിപ്പ്

MediaOne Logo

സൈഫുദ്ദീന്‍ പി.സി

  • Updated:

    2021-06-13 16:52:31.0

Published:

13 Jun 2021 4:45 PM GMT

ഖത്തറിലെ പ്രഥമ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ക്യാംപസിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ തുടങ്ങി
X

ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ച ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ക്യാംപസിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ അപേക്ഷാ നടപടികളാണ് ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്.

ബാച്ചിലര‍് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബിഎ എക്കണോമി, ബിഎ സൈക്കോളജി, ബാച്ചിലര‍് ഓഫ് സയന്‍സ് ബയോടെക്നോളജി തുടങ്ങി കോഴ്സുകളിലേക്കാണിപ്പോള്‍ ഓണ്‍ലൈന‍് അപേക്ഷാ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. യോഗ്യരായ, താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.miesppu.edu.qa എന്ന ക്യാംപസിന്‍റെ വെബ്സൈറ്റില്‍ നല‍്കിയിട്ടുള്ള അഡ്മിഷന്‍ എന്‍ക്വയറി ഫോം പൂരിപ്പിച്ചു നല‍്കുകയാണ് വേണ്ടത്.

പേര്, ഖത്തറിലെ വിലാസം, രക്ഷിതാക്കളുടെ വിവരങ്ങള്‍, നിലവില്‍ പഠനം പൂര‍്ത്തിയാക്കിയ സ്ഥാപനം തുടങ്ങി വിവരങ്ങളാണ് നല്‍കേണ്ടത്. നിലവില്‍ ഖത്തറില്‍ രക്ഷിതാവിന‍്റെ സ്പോണ്‍സര്‍ഷിപ്പില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള‍്ക്ക് മാത്രമേ ക്യാംപസില്‍ ചേരാന്‍ കഴിയൂ. അപേക്ഷാ ഫോം ലഭിച്ച് രണ്ട് ദിവസത്തിനകം അധികൃതര്‍ രക്ഷിതാക്കളുമായി ബന്ധപ്പെടും. തുടര്‍ന്ന് നിലവില്‍ പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തില്‍ നിന്നും കുട്ടിയുടെ യോഗ്യതാ വിവരങ്ങള്‍ കൂടി മനസ്സിലാക്കിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം നല്‍കുക. കൂടുതല‍് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി admissions@miesppu.edu.qa എന്ന മെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.

പ്രതിവര്‍ഷം മുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയിലാണ് കാംപസിന്‍റെ പ്രവര‍്ത്തനമെന്ന് നേരത്ത അധികൃതര്‍ അറിയിച്ചിരുന്നു. അബൂഹമൂറിലെ ബര്‍വയില്‍ സജ്ജമാക്കിയ കാംപസ് കെട്ടിടം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു.

Next Story