Quantcast

കൃഷിയെ സ്‌നേഹിക്കുന്നവരുടെ സംഗമമായി ഖത്തറിൽ അഗ്രിഫെയർ

ഖത്തറിലെ സാഹചര്യങ്ങളിൽ എങ്ങനെ കൃഷി ചെയ്യാം എന്നതിന്റെ പാഠപുസ്തകം കൂടിയായിരുന്നു പ്രദർശനം.

MediaOne Logo

Web Desk

  • Published:

    28 Aug 2022 12:11 AM IST

കൃഷിയെ സ്‌നേഹിക്കുന്നവരുടെ സംഗമമായി ഖത്തറിൽ അഗ്രിഫെയർ
X

ഖത്തറിൽ കൃഷിയെ സ്‌നേഹിക്കുന്നവരുടെ സംഗമ വേദിയായി അഗ്രിഫെയർ 2022. പ്രവാസികൾക്കിടയിൽ കൃഷിയോട് ആഭിമുഖ്യം വളർത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഖത്തർ സിഐസി റയാൻ സോണുമായി ചേർന്ന് കാർഷിക പ്രദർശനവും വിപണനവും സംഘടിപ്പിച്ചത്.

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മരുപ്പച്ചകൾ തീർത്ത ഒരുപാട് മലയാളികളുണ്ട്. മണ്ണിന്റെ മണം ഇനിയും മനസിൽ നിന്നും മാഞ്ഞിട്ടില്ലാത്തവർ. കാലാവസ്ഥയെയും മരുഭൂമിയിലെ മണലിനെയും വെല്ലുവിളിച്ച് അടുക്കളത്തോട്ടമൊരുക്കാൻ അവർ മറക്കാറില്ല, അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണ് ഗ്രീൻ ഖത്തർ, ഖത്തറിലെ സാഹചര്യങ്ങളിൽ എങ്ങനെ കൃഷി ചെയ്യാം എന്നതിന്റെ പാഠപുസ്തകം കൂടിയായിരുന്നു പ്രദർശനം.

പ്രദർശനത്തിന്റെ ഔദ്യോകിക ഉദ്ഘാടനം മാധ്യമം ഷി ക്യു എക്സലൻസ് ഫോർ അഗ്രിക്കൾച്ചറൽ അവാർഡ് ജേതാവ് അങ്കിത റായ് ചോക്സിയും മാധ്യമം ഷി ക്യു എക്സലൻസ് ഫോർ സോഷ്യൽ സർവീസ് അവാർഡ് ജേതാവ് പി.കെ. സൗദയും ചേർന്ന് നിർവഹിച്ചു.ചാണകം, വളം, വലകൾ, വിവിധ തരം ചെടിച്ചട്ടികൾ തുടങ്ങി കൃഷി ഒരുക്കാൻ ആവശ്യമായ സാധനങ്ങൾ ലഭ്യമാവുന്ന സ്റ്റാളും, വിത്തുകൾ, വിവിധ തരം ചെടികൾ തുടങ്ങിയ സൗജന്യമായി വിതരണം ചെയ്യുന്ന സ്റ്റാളുകളും ഒരുക്കിയിരുന്നു.

സംഘാടക സമിതി കൺവീനർമാരായ അബ്ദുൽ ജലീൽ എം.എം, സിദ്ദിഖ് വേങ്ങര, ഹാരിസ് കെ, തുടങ്ങിയവരും, ഇലൈഹി സബീല, ശബാന ഷാഫി, ഹമാമ ഷാഹിദ്, സി.ഐ.സി. റയ്യാൻ സോണൽ ഭാരവാഹികളും, താഹിർ ടി.കെ, മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സി.ഐ.സി റയ്യാൻ സോണൽ വളണ്ടിയർമാരും പരിപാടികൾ നിയന്ത്രിച്ചു.

TAGS :

Next Story