Quantcast

'അജ്​യാൽ ഫിലിം ഫെസ്റ്റിവല്‍ നവംബർ ഏഴിന്​ ആരംഭിക്കും

ഖത്തറിലെ പ്രധാന ചലച്ചിത്ര മേളയായ ‘അജ്​യാലില്‍ 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകൾ പ്രദര്‍ശിപ്പിക്കും.

MediaOne Logo

Web Desk

  • Updated:

    2021-10-27 16:16:59.0

Published:

27 Oct 2021 4:15 PM GMT

അജ്​യാൽ ഫിലിം ഫെസ്റ്റിവല്‍ നവംബർ ഏഴിന്​ ആരംഭിക്കും
X

ഖത്തറിലെ പ്രധാന ചലച്ചിത്ര മേളയായ 'അജ്​യാൽ'ഫിലിം ഫെസ്റ്റിവല്‍ നവംബർ ഏഴിന്​ ആരംഭിക്കും. 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകൾ ഇത്തവണ പ്രദര്‍ശിപ്പിക്കും. കതാറ വില്ലേജ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം നടക്കുക.

ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ സംഘടിപ്പിക്കുന്ന അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഒമ്പതാമത് എഡിഷനാണ് അടുത്ത മാസം ഏഴിന് ആരംഭിക്കുന്നത്. നവംബർ ഏഴ്​ മുതൽ 13വരെ നടക്കുന്ന മേളയില്‍ 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകൾ പ്രദർശിപ്പിക്കുമെന്ന്​ സംഘാടകർ അറിയിച്ചു. 31 ഫീച്ചര്‍ സിനിമകളും 54 ഹ്രസ്വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇതില്‍ തന്നെ 22 എണ്ണം അറബ് സിനിമകളും 32 എണ്ണം വനിതാ സംവിധായകരുഡടെ സൃഷ്ടികളുമാണ്.

അകാദമി അവാർഡ്​ ജേതാവായ ഇറാനിയൻ സംവിധായകൻ അസ്​ഗർ ഫർഹാദിയുടെ 'എ ഹീറോ' എന്ന സിനിമയാണ്​ ഇത്തവണത്തെ ഉദ്​ഘാടന പ്രദർശന ചിത്രം. 13 സിനിമകൾ ​ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൻെറ പിന്തുണയോടെ നിർമിച്ചതാണ്​. മെയ്​ഡ്​ ഇൻ ഖത്തർ വിഭാഗത്തിൽ ഇക്കുറി 10 സിനിമകൾ പ്രദർശിപ്പിക്കും. കോവിഡ്​ പശ്​ചാത്തലത്തിൽ ഓൺലൈൻ ആയും, നേരിട്ടും പ​ങ്കെടുക്കാനാവുന്ന രീതിയിലാണ്​ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കതാറ, സികാത്​ വാദി മിഷൈരിബ്​, ലുസൈൽ, ദോഹ ഫെസ്​റ്റിവൽ സിറ്റിയിലെ വോക്​സ്​ സിനിമാസ്​ എന്നിവടങ്ങളിലായാണ് പ്രദര്‍ശനം. മേളക്കുള്ള ടിക്കറ്റുകൾ ചൊവ്വാഴ്​ച മുതൽ ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിന്‍റെ വെബ്​സൈറ്റ്​ വഴി വിൽപന ആരംഭിച്ചതായി ഫെസ്​റ്റിവൽ ഡയറക്​ടർ ഫാത്തിമ ഹസ്സൻ അൽ റിമൈഹി അറിയിച്ചു. രണ്ടുവർഷത്തെ കോവിഡ്​ കാലത്തിൽ നിന്നും ലോകം അതിജയിച്ചു വരുന്നതിൻെറ അടയാളപ്പെടുത്തൽ കൂടിയാവും ഈ വർഷത്തെ 'അജ്​യാൽ' എന്ന്​ ഫാത്തിമ ഹസൻ പറഞ്ഞു.


TAGS :

Next Story