Quantcast

പരാതികൾ പേരുവെളിപ്പെടുത്താതെ അറിയിക്കാം; അല്‍ അദീദ് സേവനം മെട്രാഷില്‍

മെട്രാഷ് ആപ്പിലെ 'കമ്യൂണിക്കേറ്റ് വിത് അസ്' എന്ന ഓപ്ഷനു കീഴിലെ 'പ്രിവൻറീവ് സെക്യൂരിറ്റി' വിൻഡോക്ക് കീഴിലാണ് 'അൽ അദീദ്' സേവനം ലഭ്യമാകുന്നത്

MediaOne Logo

Web Desk

  • Published:

    22 Aug 2023 12:15 AM IST

പരാതികൾ പേരുവെളിപ്പെടുത്താതെ അറിയിക്കാം; അല്‍ അദീദ് സേവനം മെട്രാഷില്‍
X

ദോഹ: ഖത്തറില്‍ പൊതു സമൂഹവുമായി ബന്ധപ്പെട്ട പരാതികള്‍ പേരുവെളിപ്പെടുത്താതെ അറിയിക്കാന്‍ മെട്രാഷില്‍ സംവിധാനം. അല്‍ അദീദ് സേവനമാണ് മെട്രാഷില്‍ ഉള്‍പ്പെടുത്തിയത്. ഇതിലൂടെ പൊതുയിടങ്ങളിലെ മോശം പ്രവർത്തനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങള്‍, ഉദ്യോഗസ്ഥ അഴിമതി തുടങ്ങിയവ പരാതിക്കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാം.

സ്വദേശികൾക്കും താമസക്കാർക്കും തങ്ങളുടെ വിവരങ്ങൾ രഹസ്യമാക്കി തന്നെ റിപ്പോർട്ട് ചെയ്യാനാവുന്ന സൗകര്യം മെട്രാഷിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. പൊതു ധാർമ്മികത, നിഷേധാത്മക സമീപനങ്ങൾ എന്നിവക്കു പുറമെ ഭീഷണികളും മെട്രാഷിലെ 'അൽ അദീദ്' വഴി അധികൃതരെ അറിയിക്കാം.

സാമൂഹ്യ സുരക്ഷ ലക്ഷ്യമാക്കിയാണ് പ്രതിരോധ സുരക്ഷാ റിപ്പോർട്ടിങ്ങ് എന്ന പേരിൽ മെട്രാഷിൽ പുതിയ സേവനത്തിന് തുടക്കമിട്ടത്. മെട്രാഷ് ആപ്പിലെ 'കമ്യൂണിക്കേറ്റ് വിത് അസ്' എന്ന ഓപ്ഷനു കീഴിലെ 'പ്രിവൻറീവ് സെക്യൂരിറ്റി' വിൻഡോക്ക് കീഴിലാണ് 'അൽ അദീദ്' സേവനം ലഭ്യമാകുന്നത്.


TAGS :

Next Story