ഖത്തര്‍ അമീരി നാവിക സേനയ്ക്ക് കരുത്തായി പുതിയ പരിശീലനപ്പടക്കപ്പല്‍ അല്‍ശമാല്‍
ലോകത്തെ ഏറ്റവും വലിയ പരിലീശന കപ്പലുകളിലൊന്നാണ് അല്‍ശമാല്‍

ഖത്തര്‍ അമീരി നാവിക സേനയ്ക്ക് കരുത്തായി പുതിയ പരിശീലനപ്പടക്കപ്പല്‍ അല്‍ശമാല്‍. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയാണ് കപ്പല്‍ ഉദ്ഘാടനം ചെയ്തത്.
ലോകത്തെ തന്നെ ഏറ്റവും വലിയ പരിശീലനപ്പടകപ്പലുകളില്‍ ഒന്നായ അൽ ഷമാൽ ഖത്തർ അമീരി നാവിക സേനക്ക് മുതൽകൂട്ടാവും. അത്യാധുനിക സജ്ജീകരണങ്ങളോടെ സൈനിക പരിശീലനം പൂർത്തിയാക്കുന്നതിന്‍റെ കൂടി ഭാഗമായാണ് അൽ ശമാൽ നാവിക സേനയുടെ ഭാഗമാവുന്നത്.
പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ തുർക്കി പ്രതിരോധ മന്ത്രിയ ഹുലുസി അകാര്‍ തുർക്കിയിലെ ഖത്തർ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ നാസർ ആൽഥാനി, ഖത്തർ മിലിറ്ററി അറ്റാഷെ മേജർ ജനറൽ മുഹമ്മദ് റാഷിദ് അൽ ഷഹ്വാനി എന്നിവരും, ഉന്നത ഉദ്യോഗസ്ഥാരും പങ്കെടുത്തു.
2018 മാർച്ചില്‍ ഒപ്പിട്ട കരാറിന്‍റെ അടിസ്ഥാനത്തിലാണ് അനാഡൊലു ഷിപ്യാർഡിൽ കപ്പൽ നിർമാണം ആരംഭിച്ചത്. 90 മീറ്റർ നീളവമുണ്ട് കപ്പലിന്. നേവൽ കാഡറ്റ് പരിശീലനത്തിന് പുറമെ, പുറംകടലിൽ പട്രോൾ ഡ്യുട്ടിക്കായും കപ്പൽ ഉപയോഗിക്കും. ഒരേസമയം 76നാവൽ കേഡറ്റുകൾക്ക് പരിശീലനം നൽകാനുള്ള ശേഷിയുണ്ട് കപ്പലിന്.
Adjust Story Font
16

