Quantcast

ഖത്തർ ലോകകപ്പിന്റെ വളണ്ടിയർമാരാവാൻ താൽപര്യമുള്ളവർക്ക് ഇന്നുമുതൽ അപേക്ഷിക്കാം

2022 ഒക്ടോബർ ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അറബി അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയണം. മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

MediaOne Logo

Web Desk

  • Updated:

    2022-03-22 06:26:23.0

Published:

21 March 2022 1:57 PM GMT

ഖത്തർ ലോകകപ്പിന്റെ വളണ്ടിയർമാരാവാൻ താൽപര്യമുള്ളവർക്ക് ഇന്നുമുതൽ അപേക്ഷിക്കാം
X

ഖത്തർ ലോകകപ്പിന്റെ വൊളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് ഇന്നുമുതൽ അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഖത്തറിന്റെ മണ്ണിൽ ഫുട്‌ബോൾ ലോകം ഒന്നിക്കാൻ ഇനി മാസങ്ങളുടെ ദൈർഘ്യം മാത്രമാണുള്ളത്. 15 ലക്ഷത്തോളം ഫുട്‌ബോൾ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ടൂർണമെന്റുമായി ബന്ധപ്പെട്ട മറ്റുപ്രവർത്തനങ്ങൾക്കുമായി 20,000 ആരാധകരെയാണ് ഫിഫ നിയോഗിക്കുന്നത്. സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുയിടങ്ങൾ തുടങ്ങി 45 കേന്ദ്രങ്ങളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സന്നദ്ധ സേവനത്തിലൂടെ മഹാമേളയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണിത്. volunteer.fifa.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2022 ഒക്ടോബർ ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അറബി അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയണം. മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നത്.

TAGS :

Next Story