Quantcast

ഏഷ്യന്‍ കപ്പ് ഫുട്ബോൾ: ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി

ദോഹയിലെ ആരാധകര്‍ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-01-01 18:09:05.0

Published:

1 Jan 2024 11:38 PM IST

ഏഷ്യന്‍ കപ്പ് ഫുട്ബോൾ: ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി
X

ദോഹ: ഖത്തറിലെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീംപരിശീലനം തുടങ്ങി. ദോഹയിലെ ആരാധകര്‍ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ ടീമിന് ഉജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

ഖത്തറിലെ ഈ ആരാധക പിന്തുണ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ആസ്വദിച്ച് കളിക്കാനാണ് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.വലിയ വേദികളില്‍ കളിച്ച് മത്സരപരിചയം

‌ഉണ്ടാക്കാനുള്ള അവസരമാണിതെന്നും കോച്ച് പറഞ്ഞു. ശനിയാഴ്ച ഖത്തറിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഏഷ്യന്‍ കപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങളൊന്നും ഇന്ത്യ കളിക്കുന്നില്ല. ആരാധകരെ ടീം നിരാശരാക്കില്ലെന്നും സ്റ്റിമാക് ഉറപ്പു നല്‍കുന്നു.

TAGS :

Next Story