Quantcast

ഹയ്യാകാര്‍ഡ് ഇല്ലാത്തവര്‍ക്കും ബിഗ് സ്ക്രീനില്‍ ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി അധികൃതര്‍

ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാന്‍ സോണ്‍ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-13 18:21:53.0

Published:

13 Dec 2022 9:12 PM IST

ഹയ്യാകാര്‍ഡ് ഇല്ലാത്തവര്‍ക്കും ബിഗ് സ്ക്രീനില്‍ ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി അധികൃതര്‍
X

ദോഹ: ഹയ്യാകാര്‍ഡ് ഇല്ലാത്തവര്‍ക്കും ബിഗ് സ്ക്രീനില്‍ ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി അധികൃതര്‍. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാന്‍ സോണ്‍ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് ഫാന്‍ സോണ്‍ പ്രവര്‍ത്തിക്കുന്നത്.

ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഇന്‍ഷുറന്‍സ് ഫണ്ടും ചേര്‍ന്നാണ് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 55 ല്‍ ഫാന്‍ സോണ്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാല് മുതല്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കുന്ന ഫാന്‍ സോണില്‍ കളിയാസ്വദിക്കാനായി നിരവധി പേരാണ് എത്തുന്നത്.

സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കൂടി ലോകകപ്പ് ആരവങ്ങളുടെ ഭാഗമാകാനുള്ള അവസരം കൂടിയായി ഈ ഫാന്‍ സോണ്‍. മത്സരങ്ങളുടെ ഇടവേളകളിലും കളിയില്ലാത്ത ദിവസങ്ങളിലും വിവിധ കലാപരിപാടികള്‍ക്കും ഫാന്‍സോണ്‍ വേദിയാകുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കലാ പ്രകടനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഫാന്‍ സോണിലെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഫ്രീ വൈ-ഫൈ, പ്രമേഹം, പ്രഷര്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

Next Story