Quantcast

'ബി ഫിറ്റ് ബി ഹെല്‍ത്തി'; കാമ്പയിന്‍ സമാപിച്ചു

MediaOne Logo

Web Desk

  • Published:

    19 Jun 2022 5:08 AM GMT

ബി ഫിറ്റ് ബി ഹെല്‍ത്തി; കാമ്പയിന്‍ സമാപിച്ചു
X

'ബി ഫിറ്റ് ബി ഹെല്‍ത്തി' എന്ന പേരില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം ഖത്തര്‍ നടത്തിയ രണ്ടു മാസ കാമ്പയിന്‍ സമാപിച്ചു. അല്‍ ഫുര്‍ക്കാന്‍ സ്‌കൂളില്‍ നടന്ന സമാപന യോഗം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഫെസിലിറ്റി ഹെഡ്ഡ് ഡയറ്റീഷ്യന്‍ നയീമ ഹസ്സന്‍ അല്‍ ദഹ്നീം ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി മുജീബ് മദനി, സജ്ന സലിം, ആയിഷ പൂക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ജാസ്മിന്‍ നസീര്‍ സ്വാഗതവും ബുഷ്‌റ ഇബ്രാഹീം നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളില്‍ വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

TAGS :

Next Story