Quantcast

ബ്രില്യന്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫാമിലി മീറ്റ്

‌മികവുകാട്ടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

MediaOne Logo

Web Desk

  • Published:

    23 Oct 2022 11:31 PM IST

ബ്രില്യന്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫാമിലി മീറ്റ്
X

ദോഹ: ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഫാമിലി മീറ്റും വിജയാഘോഷവും സംഘടിപ്പിച്ചു. വിവിധ പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു

ഖത്തറില്‍ മത്സരപരീക്ഷാ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ബ്രില്യന്‍റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ഐഐടി- ജെഇഇ, നീറ്റ്, തുടങ്ങി ഇന്ത്യയിലെ വിവിധ പ്രവേശന പരീക്ഷകള്‍ക്കും വിദേശ സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകള്‍ക്കും ബ്രില്യന്‍റ് പരിശീലനം നല്‍കുന്നുണ്ട്. മികച്ച എജ്യുക്കേഷനല്‍ സര്‍വീസ് സെന്ററിനുള്ള ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുരസ്കാരവും ബ്രില്യന്റിനെ തേടിയെത്തിയിരുന്നു.

ഖത്തറില്‍ ഐഐടി ടോപ്പറായ വത്സാല്‍ ഐസറില്‍ അഡ്മിഷന്‍ സ്വന്തമാക്കിയ ആന്‍ റോസ് തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.ഐസിസി പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ് വിനോദ് നായര്‍,എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ പ്രമീള കണ്ണന്‍, കതാറ പബ്ലിഷിങ് ഹൌസ് എഡിറ്റർ ഹുസൈന്‍ അഹമ്മദ്, മീഡിയവണ്‍ മാര്‍ക്കറ്റിങ് മാനേജര്‍, നിഷാന്ത് തറമേല്‍, ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മേധാവി മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story