ഈജിപ്തിൽ മൂന്ന് ഖത്തരി ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു
അമീരി ദിവാനിലെ ഉദ്യോഗസ്ഥരാണ് മരിച്ചത്

കൈറോ: ഈജിപ്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തരി ഉദ്യോഗസ്ഥർ മരിച്ചു. അമീരി ദിവാനിലെ ഉദ്യോഗസ്ഥരായ സഊദ് ബിൻ ഥാമിർ അൽഥാനി, അബ്ദുല്ല ഗാനിം അൽ ഖയാറീൻ, ഹസൻ ജാബിർ അൽ ജാബിർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.
ഈജിപ്തിലെ ശറമുശൈഖിനു സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ ശറമുശൈഖിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശറമുശൈഖിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ വെച്ച് ഇവരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഇന്ന് തന്നെ പ്രത്യേക വിമാനത്തിൽ ദോഹയിലെത്തിക്കും. അപകടത്തിൽ കൈറോയിലെ ഖത്തർ എംബസി അനുശോചനം അറിയിച്ചു.
Next Story
Adjust Story Font
16

