Quantcast

കെയർ ക്യുയർ ഗ്രൂപ്പിനെ മീഡിയവൺ 'സല്യൂട്ട് ദ ഹീറോസ്' പുരസ്‌കാരത്തിനർഹരാക്കിയത് കായികമേഖലക്കുള്ള പിന്തുണക്ക്‌

മികച്ച കായിക സംഘാടകനും ഫുട്ബോള്‍ പ്രേമിയുമാണ് കെയര്‍ ക്യുയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഇ.പി അബ്ദുറഹ്മാന്‍

MediaOne Logo

Web Desk

  • Updated:

    2023-02-15 19:05:24.0

Published:

15 Feb 2023 11:44 PM IST

കെയർ ക്യുയർ ഗ്രൂപ്പിനെ മീഡിയവൺ സല്യൂട്ട് ദ ഹീറോസ് പുരസ്‌കാരത്തിനർഹരാക്കിയത് കായികമേഖലക്കുള്ള പിന്തുണക്ക്‌
X

ദോഹ: കായികമേഖലയ്ക്ക് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് കെയര്‍ ക്യുയര്‍ ഗ്രൂപ്പിനെയും ചെയര്‍മാന്‍ ഇ.പി അബ്ദുറഹ്മാനെയും മീഡിയവണ്‍ സല്യൂട്ട് ദ ഹീറോസ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച കായിക സംഘാടകനും ഫുട്ബോള്‍ പ്രേമിയുമാണ് ഇ.പി അബ്ദുറഹ്മാന്‍.

കെയര്‍ ആന്റ് ക്യുവര്‍, ഖത്തറില്‍ സുപരിചിതമായ പേര്. ആരോഗ്യമേഖലയാണ് പ്രവര്‍ത്തനമെങ്കിലും കായിക മേഖലയോട് ചെയര്‍മാന്‍ ഇ.പി അബ്ദുറഹ്മാന്റെ താല്‍പര്യം സ്ഥാപനത്തിലും പ്രതിഫലിച്ചു. ലോകകപ്പ് കാലത്തും അതിന് മാറ്റമുണ്ടായില്ല. ബര്‍വയിലെ കെയര്‍ ആന്റ് ക്യുവര്‍ ഓഫീസ് തന്നെ ഒരു ഫാന്‍ സോണ്‍ ആയി മാറി.

ഖത്തര്‍ ലോകകപ്പിന് പിന്തുണയര്‍പ്പിച്ച് കെയര്‍ ആന്റ് ക്യുവര്‍ ജീവനക്കാര്‍ സൂഖ് വാഖിഫ് മുതല്‍ ഫ്ലാക് പ്ലാസ വരെ നടത്തിയ വാക്കത്തോണ്‍ ശ്രദ്ധേയമായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ലോകകപ്പ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കമ്പനിയും ചെയര്‍മാനും അവരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ആരോഗ്യമുള്ള സമൂഹം തന്റെ ബിസിനസിന്റെ കൂടി ആപ്തവാക്യമാണെന്ന് ഇ.പി അബ്ദുറഹ്മാന്‍ പറയുന്നു.

ഖത്തറില്‍ ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ ഫുട്ബോള്‍ ആരവങ്ങള്‍ തീര്‍ത്ത ഖിയയുടെ പ്രസിഡന്റ് കൂടിയാണ് ഇ.പി അബ്ദുറഹ്മാന്‍. സംഘാടനത്തിനൊപ്പം സ്പോണ്‍സര്‍ഷിപ്പിലൂടെയും കെയര്‍ ആന്റ് ക്യുവറിന്റെ പേരില്‍ ഫുട്ബോള്‍ ടീമിനെ മത്സരിപ്പിച്ചുമെല്ലാം വിവിധ ടൂര്‍ണമെന്റുകളുടെ ഭാഗമായി . ഇതോടൊപ്പം കമ്പനിയുടെ ടെലികോം വിഭാഗം ഔദ്യോഗികകമായി തന്നെ ലോകകപ്പ് സംഘാടനത്തിന്റെ ഭാഗവുമായി.


TAGS :

Next Story