Quantcast

ഹയ്യ സേവനം ഖത്തറിന്റെ ദീർഘദൃഷ്ടിയുടെ അടയാളമെന്ന് സി.ഇ.ഒ സഈദ് അലി അൽ കുവാരി

ഖത്തറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് സഹായകമാകുന്ന പദ്ധതികള്‍ ഹയ്യാ പ്ലാറ്റ്ഫോം വഴി നടപ്പാക്കും

MediaOne Logo

Web Desk

  • Published:

    9 Dec 2023 5:29 PM GMT

ഹയ്യ സേവനം ഖത്തറിന്റെ ദീർഘദൃഷ്ടിയുടെ അടയാളമെന്ന് സി.ഇ.ഒ സഈദ് അലി അൽ കുവാരി
X

ദോഹ: ഫിഫ ലോകകപ്പിന്റെ സംഘാടനത്തിലുണ്ടായ വിജയം ഹയ്യ സേവനം തുടർന്നും നൽകുന്നതിൽ നിർണായക ഘടകമായെന്ന് സി.ഇ.ഒ സഈദ് അലി അൽ കുവാരി.

ഖത്തറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് സഹായകമാകുന്ന പദ്ധതികള്‍ ഹയ്യാ പ്ലാറ്റ്ഫോം വഴി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ ദീർഘദൃഷ്ടിയുടെ ഫലമായാണ് ഹയ്യ പ്ലാറ്റ്‌ഫോം നിലവിൽ വന്നത്. ലോകകപ്പ് സംഘാടനത്തില്‍ ഹയ്യക്ക് നിര്‍ണായക സ്വാധീനം ചെലുത്താനായി. എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ, വേൾഡ് അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പ് തുടങ്ങി ഖത്തർ ആതിഥേയത്വം വഹിക്കുന്ന കായിക മത്സരങ്ങൾക്കും ഖത്തറിലേക്കുള്ള ഗേറ്റ് വേയാണ് ഹയ്യ.

ഏഷ്യൻ കപ്പ് വേളയിൽ വൈവിധ്യമാർന്ന ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് വേദികളിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സഈദ് അല്‍ കുവാരി പറഞ്ഞു. ലോകകപ്പിന് ശേഷവും ഹയ്യ പ്ലാറ്റ്‌ഫോം ഉപയോഗിക്കേണ്ടതിനാല്‍ ടൂറിസ്റ്റ് വിസകൾ അവതരിപ്പിക്കുക അനിവാര്യമായിരുന്നുവെന്നും അതിന്റെ ആദ്യപടിയായി പുതിയ ടൂറിസ്റ്റ് വിസകൾ സന്ദർശകർക്കായി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹയ്യയില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അവകാശമില്ലെന്നും സഈദ് അല്‍ കുവാരി വ്യക്തമാക്കി.

TAGS :

Next Story