Quantcast

ഖത്തറിൽ കോവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം

MediaOne Logo

Web Desk

  • Published:

    5 Jan 2022 8:12 PM IST

ഖത്തറിൽ കോവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം
X

ഖത്തറിൽ കോവിഡ് പരിശോധനാ നയത്തിൽ മാറ്റം വരുത്തി. പ്രത്യേക വിഭാഗങ്ങൾക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് അനുമതി നൽകി. അമ്പത് വയസിൽ താഴെയുള്ള കോവിഡ് ലക്ഷണമുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് മതിയാകും. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ അമ്പത് വയസിൽ താഴെയുള്ളവർക്കും യാത്രക്ക് ശേഷം ഖത്തറിൽ തിരിച്ചെത്തിയവർക്കും ഇനി മുതൽ ആന്റിജൻ ടെസ്റ്റ് മതി.

അതേസമയം, അമ്പത് വയസിന് മുകളിൽ പ്രായമുള്ള രോഗലക്ഷണമുള്ളവർ പി.സി.ആർ ടെസ്റ്റ് തന്നെ നടത്തണം. പുതിയ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Summary : Change in covid inspection standards in Qatar

Next Story