Quantcast

ഖത്തർ പ്രവാസി നാട്ടിൽ മരിച്ചു

കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി ചേലോറക്കണ്ടി ഷീജു ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 Feb 2025 3:00 PM IST

Chelorakandi Sheeju, a native of Kannur Azheekal Kapakkadav passed away | Qatar Expat
X

ദോഹ: അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി ചേലോറക്കണ്ടി ഷീജു (44) ആണ് മരിച്ചത്. പിതാവ്: പരേതനായ ചന്ദ്രൻ, അമ്മ: ശ്യാമള. ഭാര്യ: തുഷാര. മക്കൾ: ധനിഷ, റിതിഷ്. സഹോദരങ്ങൾ: ഷാജി, ഷീമ.

മാതാവിന്റെ ചികിത്സാവശ്യാർത്ഥ്യം ഈ മാസം ആദ്യത്തിലാണ് ഷീജു നാട്ടിലെത്തിയത്. 2005 മുതൽ ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖോറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലിചെയ്യുകയായിരുന്നു. തിരികെ ഖത്തറിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. മൃതദേഹം ഇന്നു ഉച്ചയോടെ അഴീക്കൽ ശ്മശാനത്തിൽ സംസ്‌കരിച്ചു.

TAGS :

Next Story