Quantcast

'ഹോർമുസ് അടച്ചിടുന്നത് ഗുരുതര സാമ്പത്തിക ആഘാതമുണ്ടാക്കും'; യുഎന്നിൽ ഖത്തർ

സ്വതന്ത്രമായ സമുദ്ര സഞ്ചാരം ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയാണെന്നും ഖത്തർ

MediaOne Logo

Web Desk

  • Published:

    8 May 2026 11:15 PM IST

ഹോർമുസ് അടച്ചിടുന്നത് ഗുരുതര സാമ്പത്തിക ആഘാതമുണ്ടാക്കും; യുഎന്നിൽ ഖത്തർ
X

ദോഹ: ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഖത്തർ. ഐക്യരാഷ്ട്ര സഭയിലാണ് ഖത്തറിന്റെ മുന്നറിയിപ്പ്. യുഎൻ ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്‌മദ് ബിൻ സൈഫ് അൽഥാനിയാണ് ഹോർമുസ് പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്. ഹോർമുസ് അടച്ചിട്ടത് ഗൾഫ് രാജ്യങ്ങളെയും ലോകത്തെയും ഒരുപോലെ ബാധിച്ചതായി അവർ പറഞ്ഞു. ആഗോള ഊർജ്ജ വിപണിയെ ഇത് സാരമായി ബാധിച്ചു. അന്താരാഷ്ട്ര തലത്തിൽ എണ്ണ, എൽ.എൻ.ജി വ്യാപാരത്തിന്റെ 20 ശതമാനത്തോളം തടസ്സപ്പെട്ടു. വിതരണ ശൃംഖല തകരാറിലായി. 20,000ലധികം നാവികരാണ് കടലിൽ കുടുങ്ങിക്കിടക്കുന്നതെന്ന് ശൈഖ ആലിയ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യം ഊർജ സുരക്ഷക്കും സാമ്പത്തിക സ്ഥിരതക്കും മാത്രമല്ല, മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണ്. ആഗോള സമുദ്ര നിയമങ്ങൾക്കും യു.എൻ സുരക്ഷാ കൗൺസിൽ തീരുമാനങ്ങൾക്കും അനുസൃതമായി സമുദ്ര സഞ്ചാരം ഉറപ്പാക്കണം. അത് ലോകരാഷ്ട്രങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ശൈഖ ആലിയ ഓർമിപ്പിച്ചു.

ഹോർമുസ് പ്രതിസന്ധിക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഗൾഫ് രാഷ്ട്രങ്ങൾ യുഎൻ രക്ഷാ സമിതിയിൽ കരടുപ്രമേയം അവതരിപ്പിച്ചു. യുഎന്നിലെ വാർത്താ സമ്മേളനത്തിൽ ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, യുഎസ് രാഷ്ട്രങ്ങളിലെ സ്ഥിരം പ്രതിനിധികളും പങ്കെടുത്തു.

TAGS :

Next Story