Quantcast

എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് ഫെബ്രുവരി 6ന്

ആസ്പയർ സോൺ വാം അപ്പ് ട്രാക്ക് ആന്റ് ഫീൽഡിലാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    3 Feb 2026 10:47 PM IST

എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് ഫെബ്രുവരി 6ന്
X

ദോഹ: ഖത്തർ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച ആസ്പയർ സോൺ വാം അപ്പ് ട്രാക്ക് ആന്റ് ഫീൽഡിൽ നടക്കും. മത്സരങ്ങൾ രാവിലെ 7 മണിമുതൽ ആരംഭിക്കും. അന്താരാഷ്ട്രാ മാസ്റ്റേർസ് ടൂർണമെന്റുകളിലുൾപ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങൾ വിവിധ ടീമുകൾക്കായി അണിനിരക്കും. ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) അംഗീകാരത്തോടെയാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. അത്ലറ്റിക്‌സും, ഗെയിംസും ഉൾപ്പെടുന്ന പ്രവാസികൾക്കായി സംഘടിപ്പിക്കപ്പെടുന്ന സമ്പൂർണ്ണ കായിക മേളയാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ്.

100,200,800,1500 മീറ്റർ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, വടം വലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയിൽ വിവിധ കാറ്റഗറികളിലായി 37 മത്സരങ്ങൾ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം മത്സരങ്ങളായിരിക്കും നടക്കുക. പുരുഷന്മാരിൽ 20 മുതൽ 35 വയസുവരെ എ കാറ്റഗറിയായും 35 നു മുകളിലുള്ളവരെ ബി കാറ്റഗറിയായും 50 നു മുകളിൽ പ്രായമുള്ളവരെ മാസ്റ്റേർസ് കാറ്റഗറിയായും ഉൾപ്പെടുത്തും. വനിതാ വിഭാഗത്തിൽ 20 മുതൽ 30 വയസുവരെ എ കാറ്റഗറിയായും 30 നു മുകളിൽ പ്രായമുള്ളവരെ ബി കാറ്റഗറിയായും പരിഗണിച്ചായിരിക്കും മത്സരങ്ങളിൽ പങ്കെടുപ്പിക്കുക. വിവിധ ഇനങ്ങളിലായി എഴുനൂറ്റി അൻപതോളം കായിക താരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ജനറൽ കാറ്റഗറിയിൽ 3000 മീറ്റർ ഓട്ടമത്സരവും നടക്കും. ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് മെഡലുകളും സർട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകൾക്ക് ട്രോഫിയും നൽകും.

ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്‌കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന മീറ്റിൽ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും അണി നിരക്കുന്ന മാർച്ച് പാസ്റ്റ് മീറ്റിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. വൈകീട്ട് 3.30 മണിക്കാണ് മാർച്ച് പാസ്റ്റ്. ചെണ്ടമേളം, ആയോധന കലകൾ, ഒപ്പന, കോൽക്കളി, നൃത്തങ്ങൾ തുടങ്ങിയ തനത് കലാരൂപങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡ് സമ്മാനിക്കും.

ഖത്തറിലെ പ്രമുഖ ഇലക്ട്രോ മെക്കാനിക്കൽ കോണ്ട്രാക്ടറായ അൽ അജ്ജാജ് ലിമിറ്റഡ് കമ്പനിയാണ് മീറ്റിന്റെ മുഖ്യ പ്രായോജകർ. സ്പയർ പാർട്‌സ് വിതരണക്കാരായ ഓട്ടോ ഫാസ്റ്റ് ട്രാക്കും ആരോഗ്യ പരിപാലന രംഗത്തെ വിശ്വസ്ത നാമമായ റിയാദ മെഡിക്കൽ സെന്ററുമാണ് പരിപാടിയുടെ സഹ പ്രയോജകർ.

ഉദ്ഘാടന സമാപന സെഷനുകളിലായി കായിക, ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രമുഖർ, സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

TAGS :

Next Story