Quantcast

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി

ഖത്തറിൽ റിക്രൂട്ട്‌മെന്റിന് തൊഴിലാളിയിൽ പണം ഈടാക്കരുതെന്ന നിബന്ധന ഉള്ളതിനാൽ വിശദമായി അന്വേഷിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. ഇത്തരത്തിൽ കമ്പനിയിലേക്ക് തട്ടിപ്പിന്നിരയായവരുടെ വിളികൾ വന്നതോടെയാണ് വിസാർഡ് ഗ്രൂപ്പ് എംബസിക്ക് പരാതി നൽകിയത്.

MediaOne Logo

Web Desk

  • Published:

    6 Jan 2022 11:56 PM IST

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി
X

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യം നൽകി തട്ടിപ്പ് നടക്കുന്നത്. കമ്പനി അധികൃതർ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഖത്തറിൽ പ്രവർത്തിക്കുന്ന വിസാർഡ് ഗ്രൂപ്പ് കമ്പനിയുടെ പേരിലാണ് നാട്ടിൽ തട്ടിപ്പ് നടക്കുന്നത്, ആദ്യം ജോലി ഒഴിവ് കാണിച്ച് സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യും. ലെറ്റർ പാഡും ലോഗോയും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ്.

എന്നാൽ ഖത്തറിൽ റിക്രൂട്ട്‌മെന്റിന് തൊഴിലാളിയിൽ പണം ഈടാക്കരുതെന്ന നിബന്ധന ഉള്ളതിനാൽ വിശദമായി അന്വേഷിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. ഇത്തരത്തിൽ കമ്പനിയിലേക്ക് തട്ടിപ്പിന്നിരയായവരുടെ വിളികൾ വന്നതോടെയാണ് വിസാർഡ് ഗ്രൂപ്പ് എംബസിക്ക് പരാതി നൽകിയത്. കമ്പനിയുടെ പഴയ അഡ്രസ് വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ലോകകപ്പ് ഫുട്‌ബോൾ നടക്കുന്ന പശ്ചാതലത്തിൽ ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

TAGS :

Next Story