Quantcast

ഖത്തറിൽ ചെക്കുകേസുമായി ബന്ധപ്പെട്ട പരാതികൾ ഇനി മെട്രാഷ് ആപ്പ് വഴി സമർപ്പിക്കാം

പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-28 17:19:13.0

Published:

28 Jan 2023 5:09 PM GMT

Complaints related to cheque cases in Qatar
X

ചെക്കു കേസുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി മെട്രാഷ് ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കാം. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്

സാമ്പത്തിക ഇടപാടുകളില്‍ പരാതിക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2 ആപ്ലിക്കേഷനില്‍ പുതിയ സൌകര്യം ഏര്‍പ്പെടുത്തിയത്. അക്കൌണ്ടില്‍ ആവശ്യത്തിന് പണമില്ലാതെ മടങ്ങുന്ന ചെക്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി മെട്രാഷില്‍ നല്‍കാം. ചെക്ക് കോര്‍പ്പറേറ്റ് ആണോ വ്യക്തിപരം ആണോയെന്ന് വ്യക്തമാക്കണം. പരാതിക്കാരന്‍ കുറ്റാരോപിതന്റെ വിശദാംശങ്ങളും ചേര്‍ക്കണം.

ചെക്ക് മടങ്ങിയ ബാങ്കിന്റെ സമീപത്തുള്ള പൊലീസ് സ്റ്റേഷന്‍ ആണ് അന്വേഷണത്തിനായി തെരഞ്ഞെടുക്കേണ്ടത്. പരാതിക്കാരന്‍ നേരിട്ട് സ്റ്റേഷനില്‍ എത്തേണ്ടതില്ല. ഇതോടൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പരാതി നല്‍കാം. ഈ സംവിധാനം 2020മുതല്‍ നിലവിലുണ്ട്

TAGS :

Next Story