ഖത്തറിൽ യാത്രാ മാനദണ്ഡങ്ങളിലെ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ
വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ താമസരേഖയുള്ളവർക്ക് ഇനി രണ്ട് ദിവസത്തെ ക്വാറന്റൈൻ വേണ്ടതില്ല. നാട്ടിൽ നിന്നും പുറപ്പെടുമ്പോൾ നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.

ഖത്തറിൽ യാത്രാ മാനദണ്ഡങ്ങളിലെ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഖത്തർ താമസരേഖയുള്ള വാക്‌സിനെടുത്തവർക്ക് ഇനിമുതൽ ക്വാറന്റൈൻ വേണ്ട. സന്ദർശക വിസയിലുള്ളവർക്ക് ഒരു ദിവസത്തെ ക്വാറന്റൈൻ വേണം. നാളെ വൈകിട്ട് ഏഴ് മണി മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ താമസരേഖയുള്ളവർക്ക് ഇനി രണ്ട് ദിവസത്തെ ക്വാറന്റൈൻ വേണ്ടതില്ല. നാട്ടിൽ നിന്നും പുറപ്പെടുമ്പോൾ നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ആന്റിജൻ പരിശോധന നടത്തണം. വാക്‌സിനേഷൻ പൂർത്തിയായി 14 ദിവസം മുതൽ ഒമ്പത് മാസം വരെയാണ് ഈ ഇളവുകൾക്ക് യോഗ്യത. കോവിഡ് ഭേദമായി ഒമ്പത് മാസം കഴിയാത്തവർക്കും വാക്‌സിനെടുത്തവർക്കുള്ള ഇളവുകളെല്ലാം ലഭിക്കും. സന്ദർശക വിസയിലെത്തുന്നവർക്ക് ഒരുദിവസമാണ് ക്വാറന്റൈൻ. പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പുതിയ വിസയിൽ വരുന്നവർക്കും ഒരു ദിവസത്തെ ക്വാറന്റൈൻ മതിയാകും. 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അതേ സ്റ്റാറ്റസ് ആകും പരിഗണിക്കും. വാക്‌സിസിനേറ്റഡും ആർ.പിയും ഉള്ള രക്ഷിതാക്കൾ ആണെങ്കിൽ മക്കൾക്കും ക്വാറന്റൈൻ വേണ്ടതില്ല.
Adjust Story Font
16

