വ്യാജ വിസക്കച്ചവടം നടത്തിയയാള്‍ ഖത്തറില്‍ പിടിയില്‍
ലാപ്ടോപ്, 13 എടിഎം കാര്‍ഡുകള്‍, 4 ഐഡന്‍റിറ്റി കാര്‍ഡുകള്‍ എന്നിയവും പിടിച്ചെടുത്തു

വ്യാജ വിസക്കച്ചവടം നടത്തിയയാള്‍ ഖത്തറില്‍ പിടിയിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇയാളെ പിടികൂടിയത്. വ്യാജ കമ്പനികളുടെ പേരില്‍ വിസയുണ്ടാക്കിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. ലാപ്ടോപ്, 13 എടിഎം കാര്‍ഡുകള്‍, 4 ഐഡന്‍റിറ്റി കാര്‍ഡുകള്‍ എന്നിയവും പിടിച്ചെടുത്തു. പിടിയിലായ പ്രതി ഏഷ്യന്‍ വംശജനാണ്.
എന്നാല്‍ ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അനധികൃത വിസക്കച്ചവടത്തിന് മൂന്ന് വര്‍ഷം തടവും 50,000 റിയാല്‍ പിഴയുമാണ് ഖത്തറിലെ ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഒരു ലക്ഷം റിയാലായി ഉയരും.
Next Story
Adjust Story Font
16

