ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു

ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ കലാരൂപങ്ങൾ അരങ്ങിലെത്തി.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള മ്യൂസിക് അഫയേഴ്സ് സെന്ററിൽ നടന്ന പരിപാടി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്‌കാരിക വിനിമയങ്ങളുടെ സംഗമഭൂമിയായി മാറി.
മലർവാടി ബാലസംഘം, തനിമ ഖത്തർ, വിമൻ ഇന്ത്യ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, പോഡാർ പേൾ സ്‌കൂൾ എന്നിവയിലെ കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു,
കലാ കാരൻ അബ്ദുൽ ബാസിത്തിന്റെ വിവിധ പെയിന്റിങ്ങുകളും പ്രദർശിപ്പിച്ചിരുന്നു. മെഹന്തി ഡിസൈൻ, കരകൗശല സാമഗ്രികൾ, ഇസ്ലാമിക് കാലിഗ്രാഫി എന്നിവയുടെ പ്രദർശനവും നടന്നു.
സാംസ്‌കാരിക മന്ത്രാലയം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുത്തു. സി.ഐ.സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദു ലത്തീഫ്, വുമൺ ഇന്ത്യ ഖത്തർ പ്രസിഡന്റ് നഹ്യ ബീവി, തനിമ ഖത്തർ ഡയരക്ടർ ആർ.എസ് അബ്ദുൽ ജലീൽ, ഡോ. അബ്ദുൽ വാസിഹ്, അഹ്മദ് ഷാഫി, ഡോ. സൽമാൻ, സാലിം വേളം, സിദ്ദിഖ് വേങ്ങര, സറീന ബഷീർ, ഇലൈഹി സബീല, അബ്ദുൽ ജലീൽ എം.എം എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

