അപേക്ഷകരുടെ ബൂത്ത് തിരിച്ചറിയുക ബുദ്ധിമുട്ടെന്ന് ആക്ഷേപം; എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ
വിദേശത്തു ജനിച്ചവരുടെ ജന്മസ്ഥലം രേഖപ്പെടുത്താൻ കഴിയാത്ത പ്രശ്‌നം ഇപ്പോഴും നിലനിൽക്കുകയാണ്

ദോഹ:എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. വിദേശത്തു നിന്ന് സമർപ്പിക്കുന്ന അപേക്ഷകരുടെ ബൂത്ത് തിരിച്ചറിയുക ബുദ്ധിമുട്ടാണെന്നാണ് ആക്ഷേപം. ബൂത്ത് കണ്ടെത്താൻ കഴിയാത്തതിനാൽ ERO മാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നുമില്ല.
വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ ഫോം സിക്‌സ് എ പ്രകാരമാണ് പ്രവാസികൾ പേരു ചേർക്കേണ്ടത്. ഈ ഫോമിൽ ബന്ധുവിന്റെ എപിക് നമ്പർ ചേർക്കാനോ ബൂത്ത് നമ്പർ നൽകാനോ അവസരമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ നമ്പർ ചേർക്കാത്തതു കൊണ്ടു തന്നെ ERO മാർക്ക് അപേക്ഷകൾ തരംതിരിച്ച് ബിഎൽഒമാർക്ക് നൽകാൻ കഴിയുന്നില്ല. ഫോം സിക്‌സിൽ ബന്ധുവിന്റെ എപിക് നമ്പർ രേഖപ്പെടുത്താനുള്ള അവസരമുണ്ട്. അത് ഫോം സിക്‌സ് എയിലും ഉൾപ്പെടുത്തിയാൽ പ്രതിസന്ധി മറികടക്കാനാകും.
വിദേശത്തു ജനിച്ചവരുടെ ജന്മസ്ഥലം രേഖപ്പെടുത്താൻ കഴിയാത്ത പ്രശ്‌നം എസ്‌ഐആറിൽ ഇപ്പോഴും നിലനിൽക്കുകയാണ്. അവസാന നിമിഷം പ്രവാസി വോട്ടർമാർമാരോട് ഡിക്ലറേഷൻ സമർപ്പിക്കാൻ ആവശ്യപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Adjust Story Font
16

