Quantcast

കാർബൺ പുറന്തള്ളൽ; ഖത്തറിൽ ഡിസ്ട്രിക്ട് കൂളിങ് സിസ്റ്റം വിജയം കാണുന്നു

എട്ട് ലോകകപ്പ് വേദികളിൽ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    1 Jan 2023 11:43 PM IST

കാർബൺ പുറന്തള്ളൽ; ഖത്തറിൽ ഡിസ്ട്രിക്ട് കൂളിങ് സിസ്റ്റം വിജയം കാണുന്നു
X

ഖത്തറിൽ ഡിസ്ട്രിക്ട് കൂളിങ് സിസ്റ്റം വിജയം കാണുന്നു. ഇതുമൂലം കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായി ഊർജ, ജല വിഭാഗമായ കഹ്‌റാമാ അവകാശപ്പെട്ടു. ഏറ്റവും പ്രകൃതി സൗഹൃദമായ കൂളിങ് സംവിധാനങ്ങളിലൊന്നാണ് ഡിസ്ട്രിക്ട് കൂളിങ് സിസ്റ്റം. ഒരു സെൻട്രൽ കൂളിങ് പ്ലാന്റ് നിർമിച്ച് അവിടെ നിന്ന് വീടുകളിലേക്കും ഓഫീസുകളിലേക്കും ഹോട്ടലുകളിലേക്കുമൊക്കെ പൈപ്പ് വഴി തണുത്ത വെള്ളം കടത്തിവിട്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതുവഴി ഊർജ, ജല ഉപയോഗം 40 ശതമാനം കുറയ്ക്കാൻ കഴിയും. ഒപ്പം കാർബൺ വാതകങ്ങളുടെ പുറം തള്ളലും പകുതിയായി കുറയും.

എട്ട് ലോകകപ്പ് വേദികളിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മിശൈരിബ്, പേൾ ഖത്തർ, അൽ ദഫ്‌നയിലെ ചില കെട്ടിടങ്ങൾ എന്നിവയിൽ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 9 ലക്ഷം മെട്രിക് ടണ്ണിലേറെ കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാക്കാനായതായി കഹറാമാ അറിയിച്ചു. കാർബൺ എമിഷൻ കുറയ്ക്കുക എന്നത് ഖത്തറിന്റെ നാഷണൽ ക്ലൈമറ്റ് ചെയ്ഞ്ച് ആക്ഷൻ 2030 യുടെ പ്രധാന ലക്ഷ്യമാണ്.



TAGS :

Next Story