Quantcast

ഉൽപന്നങ്ങളുടെ പ്രമോഷന് ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ചിത്രങ്ങളും ലോഗയും ഉപയോഗിക്കരുത്: ഖത്തർ

ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. മൂന്ന് മാസം വരെ ഷോപ്പുകള്‍ അടച്ചിടാനും ഉത്തരവിടും. ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-12-01 16:43:36.0

Published:

1 Dec 2021 4:42 PM GMT

ഉൽപന്നങ്ങളുടെ പ്രമോഷന് ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ചിത്രങ്ങളും ലോഗയും ഉപയോഗിക്കരുത്: ഖത്തർ
X

ഖത്തറില്‍ ഉല്‍പ്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഇസ്ലാമിക മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും നിരക്കാത്ത ചിത്രങ്ങളും ലോഗോകളും ആശയങ്ങളും ഉപയോഗിക്കുന്നത് കടുത്ത ശിക്ഷാര്‍ഹമാണെന്ന് വ്യവസായ മന്ത്രാലയം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. തിരക്കേറിയ തെരുവുകളില്‍ വാഹനറിപ്പയറിങ് കേന്ദ്രം നടത്തരുതെന്ന നിയമം ലംഘിച്ചതിന് കാര്‍ വര്‍ക് ഷോപ്പ് മന്ത്രാലയം പൂട്ടിച്ചു.

ഷോപ്പിങ് സെന്‍ററുകളിലും മാളുകളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റുകള്‍ക്കും കവറുകള്‍ക്കും മുകളിലുള്ള ലോഗോകളും ചിത്രങ്ങളും ഡിസൈനുകളും മാന്യതയ്ക്ക് നിരയ്ക്കാത്തതാണെന്ന് ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്നതാണ്. ഉപഭോക്താക്കളുടെ മതപരവും മൂല്യാധിഷ്ഠിതവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വാണിജ്യസ്ഥാപങ്ങള്‍ വിട്ടുനില്‍ക്കേണ്ടതാണെന്നും മന്ത്രാലയം ഉണര്‍ത്തി.

ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. മൂന്ന് മാസം വരെ ഷോപ്പുകള്‍ അടച്ചിടാനും ഉത്തരവിടും. ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അതിനിടെ ജനത്തിരക്കേറിയ തെരുവുകളിലും നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിലും വാഹന റിപ്പയറിങ് കേന്ദ്രം പ്രവപര്‍ത്തിക്കരുതെന്ന നിബന്ധന ലംഘിച്ചതിന് ഒരു കാര്‍ റിപ്പയറിങ് ഷോപ്പ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ഗറാഫയില്‍ പ്രവര്‍ത്തിച്ചിരുന്ന കടയാണ് പൂട്ടിച്ചത്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന മന്ത്രാലയത്തിന്‍റെ കാള്‍ സെന്‍റര്‍ നമ്പറില്‍ വിളിച്ച് പരാതി നല്‍കാം.

TAGS :

Next Story