Quantcast

വാലറ്റ് പാർക്കിങ് സേവനം പുനരാരംഭിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പേപ്പർ ടിക്കറ്റോ, കറൻസി പണമിടപാടോ ഇല്ലാതെ പൂർണമായും ഡിജിറ്റലായാണ് പ്രീമിയർ വാലറ്റ് സേവനം ലഭ്യമാകുക

MediaOne Logo

Web Desk

  • Updated:

    2023-08-01 19:09:32.0

Published:

1 Aug 2023 9:45 PM IST

വാലറ്റ് പാർക്കിങ് സേവനം പുനരാരംഭിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
X

ദോഹ: വാലറ്റ് പാർക്കിങ് സേവനം പുനരാരംഭിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അധിക സേവനങ്ങളോടെയാണ് വാലറ്റ് പാർക്കിങ്ങ് ഒരുക്കുന്നത്. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും പാർക്കിങ് ആവശ്യമുള്ളവർക്കാണ് പ്രീമിയം വാലറ്റ് സേവനം ഉപയോഗപ്പെടുത്താൻ കഴിയുക. പുറപ്പെടൽ മേഖലയിലെ ഗേറ്റ് ഒന്നിലെ പ്രത്യേകം തയ്യാറാക്കിയ കർബ്‌സൈഡ് പാർക്കിങ്ങിൽ വാലറ്റ് സേവനം ലഭ്യമാകും.

ഹ്രസ്വകാല പാർക്കിങ് മേഖലയിൽ വാഹനം സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അധിക സേവനങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കും. ലഗേജ് എടുക്കാനും, കൊണ്ടു പോകാനുമുള്ള സഹായം, വാഹനം കഴുകൽ, സേവന കാലയളവിൽ മുഴുവൻ വാലറ്റ് ജീവനക്കാരുമായി ആശയ വിനിമയം നടത്താനുള്ള സംവിധാനം, യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ആഗമനകേന്ദ്രത്തിൽ വാഹനം തയ്യാറാക്കി നിർത്തൽ തുടങ്ങിയ അനുബന്ധ സേവനങ്ങൾ വാലറ്റ് പാർക്കിങ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും.

പേപ്പർ ടിക്കറ്റോ, കറൻസി പണമിടപാടോ ഇല്ലാതെ പൂർണമായും ഡിജിറ്റലായാണ് പ്രീമിയർ വാലറ്റ് സേവനം ലഭ്യമാകുക. പാർക്കിങ് ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്ക് ഇ ടിക്കറ്റ് വാട്‌സാപ് അല്ലെങ്കിൽ എസ്.എം.എസ് വഴി ലഭ്യമാകും.

TAGS :

Next Story