ദോഹ ഹോർട്ടി കൾച്ചറൽ എക്‌സ്‌പോ; വളണ്ടിയർ രജിസ്‌ട്രേഷൻ തുടങ്ങി
ഹരിത ഭൂമി, മികച്ച പരിസ്ഥി എന്ന മുദ്രാവാക്യമുയർത്തിയാണ് ഹോർട്ടികൾച്ചറൽ എക്‌സ്‌പോ നടത്തുന്നത്

ദോഹ: ലോകകപ്പ് ഫുട്‌ബോളിനെ അവിസ്മരണീയമാക്കിയ സന്നദ്ധപ്രവർത്തകർക്ക് മറ്റൊരു മഹാമേളയുടെ കൂടി ഭാഗമാകാൻ അവസരമൊരുക്കുകയാണ് ഖത്തർ. ദോഹ അന്താരാഷ്ട്ര എക്‌സ്‌പോയ്ക്കുള്ള വളണ്ടിയർ രജിസ്‌ട്രേഷൻ തുടങ്ങി. ഹരിത ഭൂമി, മികച്ച പരിസ്ഥി എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഹോർട്ടികൾച്ചറൽ എക്‌സ്‌പോയുടെ വളണ്ടിയർമാർ ഗ്രീൻ ടീം എന്നാകും അറിയപ്പെടുക,
ദോഹ എക്‌സ്‌പോയുടെ വെബ്‌സൈറ്റ് വഴി ഗ്രീൻ ടീമിൽ അംഗമാകാൻ സാധിക്കും. 2200 പേർക്കാണ് അവസരം ലഭിക്കുക. ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2024 മാർച്ച് 28 വരെ നീണ്ടു നിൽക്കുന്ന മേളയിലേക്കുള്ള വളണ്ടിയർ തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്.
അപേക്ഷകന് സെപ്തംബർ ഒന്നിന് 18 വയസ് തികയണം. എല്ലാമസവും ഏഴോ എട്ടോ ദിവസം സേവനം ചെയ്യാൻ സന്നദ്ധനാകണം. ഖത്തറിലുള്ള ആളായിരിക്കണം.പുറത്ത് നിന്നുള്ള ആളുകളെയും പരിഗണിക്കും. പക്ഷെ ഖത്തറിലേക്ക് വരുന്നതും താമസിക്കുന്നതും അടക്കമുള്ള എല്ലാ ചെലവും അവർ തന്നെ വഹിക്കണം.മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. വളണ്ടിയർമാർക്ക് പ്രതിഫലം ഉണ്ടായിരിക്കില്ല.
Adjust Story Font
16

