Quantcast

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 ഒക്ടോബർ രണ്ട് മുതൽ

'ഹരിത മരുഭൂമി മെച്ചപ്പെട്ട പരിസ്ഥിതി' എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ നടക്കുക

MediaOne Logo

Web Desk

  • Updated:

    2021-11-25 16:42:50.0

Published:

25 Nov 2021 4:40 PM GMT

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 ഒക്ടോബർ രണ്ട് മുതൽ
X

ദോഹ വേദിയാകുന്ന അന്താരാഷ്ട്ര എക്‌സ്‌പോ 2023 ഒക്ടോബർ രണ്ടിന് ആരംഭിക്കും. ആറ് മാസം നീണ്ടുനിൽക്കും. 2022 ഫുട്ബാൾ ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവുമാദ്യം ഖത്തർ വേദിയാകുന്ന വലിയ ചടങ്ങാണ് ദോഹ ഇൻറർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ. 2023 ഒക്ടോബർ രണ്ടിന് ദോഹ അൽബിദ പാർക്കിലാണ് എക്‌സ്‌പോയ്ക്ക് തുടക്കമാകുക. ആറ് മാസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോയിൽ 80 രാജ്യങ്ങൾ പങ്കെടുക്കും. പശ്ചിമേഷ്യയും വടക്കെ ആഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ എക്‌സിബിഷനാണിതെന്ന് സംഘാടകർ ദോഹയിൽ അറിയിച്ചു.

'ഹരിത മരുഭൂമി മെച്ചപ്പെട്ട പരിസ്ഥിതി' എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ നടക്കുക. 1.7 മില്യൺ ചതുരശ്ര അടി വിസ്തീർണത്തിൽ എക്‌സ്‌പോ നഗരിയിൽ ആറ് മാസങ്ങളിലായി മുപ്പത് ലക്ഷം സന്ദർശകരെത്തുമെന്നാണ് കണക്കുകൂട്ടൽ. എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ വിഷയങ്ങളിൽ അന്തർദ്ദേശീയ സഹകരണം പ്രോത്സാഹിപ്പിക്കാനും മരുഭൂവത്ക്കരണത്തിന്റെ പൊതുവായ ആഗോള വെല്ലുവിളിയെ അഭിസംബോധന ചെയ്യാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ നഗരസഭാ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബേ വ്യക്തമാക്കി.

ആധുനിക കൃഷി, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ മേഖലകളിലൂന്നിയായിരിക്കും മേളയിൽ പ്രധാനമായും സ്റ്റാളുകൾ സജ്ജീകരിക്കുകയെന്ന് ദോഹയിൽ നടന്ന പ്രഖ്യാപന വാർത്താസമ്മേളനത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയം പബ്ലിക് പാർക്ക് ഡയറക്ടർ മുഹമ്മദ് അലി അൽ ഖൂരി പറഞ്ഞു. എക്‌സ്‌പോയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സന്ദർശകർക്ക് അതുല്യമായ അനുഭവങ്ങൾ സമ്മാനിക്കുകയും വലിയ പാരിസ്ഥിതിക മാറ്റത്തിന്റെ ഭാഗമാകാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അലി അൽ ഖൂരി കൂട്ടിച്ചേർത്തു.

TAGS :

Next Story