Quantcast

ദോഹ എം.ഇ.എസ് സ്കൂൾ സ്ഥാപകാംഗം എ.എം അബൂട്ടി ഖത്തറില്‍ നിര്യാതനായി

ഐഡിയൽ എജ്യുക്കേഷണൽ സൊസൈറ്റി, അൽ അമീൻ എഞ്ചിനീയറിങ് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 Dec 2023 12:21 AM IST

Doha MES Indian School AM Abuti passes away in Qatar
X

എ.എം അബൂട്ടി

ദോഹ: ദീർഘകാല പ്രവാസിയും ബിസിനസ് പ്രമുഖനും തൃശൂർ വൈലത്തൂർ നാരങ്ങാടി അയ്യപ്പൻ കോടത്ത് എ.എം അബൂട്ടി (69) നിര്യാതനായി. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗമാണ്. നാലുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിൽ കഴിയവെ ​വ്യാഴാഴ്ച രാവിലെ വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം.

ഐഡിയൽ എജ്യുക്കേഷണൽ സൊസൈറ്റി, അൽ അമീൻ എഞ്ചിനീയറിങ് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവികളും യൂനിറ്റി ഹോസ്പിറ്റൽ ഡയറക്ടർ, വെസ്റ്റ് കല്ലൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു.

നദീറ അബൂട്ടിയാണ് ഭാര്യ. മക്കൾ: സജീബ് (ഖത്തർ), സജ്ന. മരുമക്കൾ: നജ്‍ല (ഖത്തർ), ഷഫീഖ്. സഹോദരങ്ങൾ: സഹോദരങ്ങൾ: മൊയ്തൂട്ടി, ഉമ്മർ, മുഹമ്മദലി, അച്ചുമ്മു, പാത്തുമ്മ, പരേതനായ കുഞ്ഞിമുഹമ്മദ്. നടപടികൾ പൂർത്തിയാക്കിയ ശേഷം, വെള്ളിയാഴ്ച രാവിലെയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Summary: Long-time expatriate and founding member of Doha MES Indian School AM Abootti(69) passes away in Qatar

TAGS :

Next Story