Quantcast

ഒരു വര്‍ഷം സൗജന്യ യാത്രയും ഐഫോണും സമ്മാനം; ഭാഗ്യശാലികളെ തേടി ദോഹ മെട്രോ

MediaOne Logo

Web Desk

  • Published:

    19 May 2022 7:12 AM GMT

ഒരു വര്‍ഷം സൗജന്യ യാത്രയും ഐഫോണും സമ്മാനം;  ഭാഗ്യശാലികളെ തേടി ദോഹ മെട്രോ
X

മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാഗ്യശാലികളായ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ദോഹ മെട്രോ. കൂടാതെ, ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഐ-ഫോണ്‍ സമ്മാനമായി നേടാനും അവസരമൊരുക്കിയിട്ടുണ്ട്.

മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെട്രോ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. മെട്രോ യാത്രക്കാരില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് ഒരു വര്‍ഷം സൗജന്യ യാത്ര അനുവദിക്കും.

നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യാത്രക്കാര്‍ ട്രാവല്‍ കാര്‍ഡ് ഖത്തര്‍ റെയില്‍ ആപ്പിലോ, ഖത്തര്‍ റെയിലിന്റെ വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്യണം. മെയ് 17 നും ജൂണ്‍ 17 നും ഇടയില്‍ യാത്ര ചെയ്യുന്നവരെയാണ് സമ്മാനത്തിനായി പരിഗണിക്കുക. ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് നറുക്കെടുപ്പിലൂടെ ഐ-ഫോണ്‍ 13 ആണ് സമ്മാനിക്കുക.

TAGS :

Next Story