Quantcast

ദോഹയിലെ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ പരിശോധന; പത്ത് ഷോപ്പുകള്‍ പൂട്ടിച്ചു

ഫിഫ അറബ് കപ്പിന്‍റെ മുന്നോടിയായി മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി

MediaOne Logo
ദോഹയിലെ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ പരിശോധന; പത്ത് ഷോപ്പുകള്‍ പൂട്ടിച്ചു
X

സെപ്തംബര്‍ മാസം ദോഹ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 137 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ പത്ത് സ്ഥാപനങ്ങള്‍ നശ്ചിത ദിവസത്തേക്ക് പൂട്ടിയിടാന്‍ ഉത്തരവിട്ടു. മറ്റുള്ളവയ്കക്ക് പിഴ ശിക്ഷയും വിധിച്ചു. മൊത്തം 3650 സ്ഥാപനങ്ങളിലാണ് മന്ത്രാലയം കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയത്.

കത്താറ കള്‍ച്ചറല്‍ വില്ലേജ്, പേള്‍ ഖത്തര്‍, സൂഖ് വാഖിഫ്, കോര്‍ണിഷ് എന്നീ മേഖലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയത്. ഫിഫ അറബ് കപ്പിന്‍റെ മുന്നോടിയായാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനകള്‍ കര്‍ശനമാക്കിയത്. 376 പരിശോധനകളാണ് ഈ മേഖലകളിലായി നടത്തിയത്.

Next Story