Quantcast

ഖത്തറിൽ ലഹരിവേട്ട ശക്തമാക്കി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം

മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-01 18:53:58.0

Published:

2 Sept 2023 12:15 AM IST

ഖത്തറിൽ ലഹരിവേട്ട ശക്തമാക്കി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം
X

ദോഹ: ഖത്തറിൽ ലഹരിവേട്ട ശക്തമാക്കി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി, മയക്കുമരുന്ന് കച്ചവടം നടത്തിയ സംഘത്തെയാണ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. മയക്കുമരുന്ന് വിൽപന നടത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച ശേഷമായിരുന്നു നടപടി. വിൽപ്പനയും കൈമാറ്റത്തിന് സ്വീകരിക്കുന്ന രീതികളും അടക്കം ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ചിത്രീകരിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വിൽപ്പനക്കാരുടെ താമസയിടങ്ങളിലും റെയ്ഡ് നടന്നു, വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇത്തരം സംഘങ്ങളെ പിന്തുടർന്ന് പിടികൂടുന്ന ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിരുന്നു.

TAGS :

Next Story