Quantcast

ലോകകപ്പ് ഫുട്‌ബോൾ; ഖത്തർ എയർവേസ് നടത്തിയത് പതിനാലായിരത്തോളം സർവീസുകൾ

ആകെ 3.4 മില്യണ്‍ ആരാധകരാണ് ഖത്തര്‍ ലോകകപ്പ് ഗാലറിയില്‍ ഇരുന്ന് കണ്ടത്

MediaOne Logo

Web Desk

  • Updated:

    2022-12-21 18:57:38.0

Published:

21 Dec 2022 6:14 PM GMT

ലോകകപ്പ് ഫുട്‌ബോൾ; ഖത്തർ എയർവേസ് നടത്തിയത് പതിനാലായിരത്തോളം സർവീസുകൾ
X

ലോകകപ്പ് ഫുട്ബോള്‍ കാലത്ത് ഖത്തര്‍ എയര്‍വേസ് നടത്തിയത് പതിനാലായിരത്തോളം സര്‍വീസുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ യാത്രക്ക് പ്രധാനമായും ആശ്രയിച്ചത് ഖത്തര്‍ എയര്‍വേസിനെയാണ്. ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായിരുന്നു ഖത്തര്‍ എയര്‍വേസ്. ലോകകപ്പിന് ആരാധകരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി പതിനാലായിരത്തോളം സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തിയത്.

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസുകളാണ് വിമാന സര്‍വീസുകളുടെ എണ്ണം കുത്തനെ കൂട്ടിയത്. ആകെ 3.4 മില്യണ്‍ ആരാധകരാണ് ഖത്തര്‍ ലോകകപ്പ് ഗാലറിയില്‍ ഇരുന്ന് കണ്ടത്. ഒരു മില്യണില്‍ അധികം ആരാധകര്‍ വിദേശത്ത് നിന്നുമെത്തി. സ്വപ്നം യാഥാര്‍ഥ്യമായെന്നും ഏറ്റവും മനോഹരമായ ലോകകപ്പിന്റെ ഭാഗമായതില്‍ ഏറെ കൃതഞ്ജതയുണ്ടെന്നും ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വേസ് ഇറക്കിയ തീം സോങ്ങും വന്‍ ഹിറ്റായിരുന്നു. അല്‍ബിദയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഖത്തര്‍ എയര്‍വേസ് ഒരുക്കിയ സ്കൈ ഹൌസ് 18 ലക്ഷത്തിലേറെ പേരാണ് സന്ദര്‍ശിച്ചത്.

TAGS :

Next Story