Quantcast

എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ്; നിർദേശം നൽകി ഖത്തർ

സേവനത്തിന് ഫീസ് ഈടാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Sep 2022 4:30 PM GMT

എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ്; നിർദേശം നൽകി ഖത്തർ
X

ദോഹ: ഖത്തറില്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തണം. ഇതു സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.സേവനത്തിന് ഫീസ് ഈടാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കറന്‍സി ഇടപാടുകള്‍ കുറയ്ക്കാനും ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുമാണ് ഇ പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്.

ക്യു ആര്‍ കോഡ്,ഡിജിറ്റല്‍ വാലറ്റ്, ബാങ്ക് കാര്‍ഡ് ഈ മൂന്ന് ഇലക്ട്രോണിക് സംവിധാനങ്ങളില്‍ ഏതൊങ്കിലും ഒന്ന് ഏര്‍പ്പെടുത്തണം. ഗൂഗിള്‍ പേ, ആപ്പിള്‍ പേ, സാംസങ് പേ, തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഡിജിറ്റല്‍ വാലറ്റുകള്‍ക്കും ഖത്തര്‍ അടുത്തിടെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു, ഇങ്ങനെയുള്ള ഇ പേയ്മെന്റ് സേവനങ്ങള്‍ക്ക് പണം ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.

ഖത്തറില്‍ സമ്പൂര്‍ണ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പേയ്മെന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതിക്ക് തുടക്കമിട്ടതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story