Quantcast

ഖത്തര്‍ അമീര്‍ യു.എ.ഇ പ്രസിഡന്റിനെ സന്ദര്‍ശിച്ചു

MediaOne Logo

Web Desk

  • Published:

    16 May 2022 2:27 AM GMT

ഖത്തര്‍ അമീര്‍ യു.എ.ഇ പ്രസിഡന്റിനെ സന്ദര്‍ശിച്ചു
X

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ സന്ദര്‍ശിച്ചു.




ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു. ഇന്നലെ രാവിലെയാണ് ഖത്തര്‍ അമീര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയത്. കഴിഞ്ഞ ദിവസം അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയും യു.എ.ഇയിലെത്തിയിരുന്നു.

TAGS :

Next Story