Quantcast

'കോവിഡ് മഹാമാരി സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള അന്തരം കൂട്ടി'- ഖത്തര്‍ അമീര്‍

ഖത്തര്‍ എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍

MediaOne Logo

Web Desk

  • Updated:

    2022-06-21 18:46:28.0

Published:

22 Jun 2022 12:10 AM IST

കോവിഡ് മഹാമാരി സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള അന്തരം കൂട്ടി- ഖത്തര്‍ അമീര്‍
X

കോവിഡ് മഹാമാരി സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള അന്തരം കൂട്ടിയെന്ന് ഖത്തര്‍ അമീര്‍. കോവിഡ് മഹാമാരി ദരിദ്ര രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളും തമ്മിലുള്ള അന്തരം വെളിപ്പെടുത്തി, അതോടൊപ്പം തന്നെ ആ അന്തരം കൂട്ടുകയും ചെയ്തു, ലോകരാജ്യങ്ങള്‍ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജത്തിനും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോളാണ് മഹാമാരി അന്തരം കൂട്ടിയതെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍

സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങള്‍ പാവപ്പെട്ടവരെയും യുദ്ധം മൂലം കെടുതിയനുഭവിക്കുന്നവരെയും സഹായിക്കുന്ന തരത്തിലാകണം, ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മൂന്നിലൊന്നായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്., വലിയ മാന്ദ്യത്തിലേക്ക് ലോകം പോകുന്നുവെന്നതിന്റെ സൂചനകളുണ്ട്. തന്ത്രപ്രധാനമായ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കുകയാണ് ഖത്തര്‍ ഇക്കണോമിക് ഫോറം ലക്ഷ്യമിടുന്നതെന്നും അമീര്‍ പറഞ്ഞു,

വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ പ്രതിനിധികളാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്.


TAGS :

Next Story