Quantcast

മെട്രോ സ്റ്റേഷനുകളിൽ ഖത്തരി കുരുന്നുകളുടെ സ്‌നേഹ സ്വീകരണത്തിൽ മനം നിറഞ്ഞ് ആരാധകർ

MediaOne Logo

Web Desk

  • Published:

    30 Nov 2022 9:35 AM GMT

മെട്രോ സ്റ്റേഷനുകളിൽ ഖത്തരി കുരുന്നുകളുടെ   സ്‌നേഹ സ്വീകരണത്തിൽ മനം നിറഞ്ഞ് ആരാധകർ
X

ദോഹയിലെ മെട്രോ സ്റ്റേഷനുകളിൽ ലോകകപ്പിനെത്തിയ ആരാധകരെ സ്‌നേഹത്തിൽ പൊതിഞ്ഞ പലഹാരങ്ങൾ നൽകി സ്വീകരിക്കുന്ന ഖത്തരി കുരുന്നുകളെ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടരുത്. അറബ് ലോകത്തിന്റെയും ഖത്തറിന്റെയും ആതിഥ്യമര്യാദകൾ ലോകത്തെ പരിചയപ്പെടുത്തുകയാണ് ഈ കുഞ്ഞുങ്ങൾ.

ലോകകപ്പ് ഫുട്‌ബോളിനെത്തുന്ന ആരാധകരുടെ പ്രധാന സഞ്ചാരമാർഗമാണ് ദോഹ മെട്രോ. മത്സര സമയങ്ങളിൽ മെട്രോ നിറഞ്ഞു കവിയും. വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഒന്നിച്ചൊഴുകുന്ന കേന്ദ്രമാണ് ഓരോ സ്‌റ്റേഷനുകളും.




ഈ തിരക്കിനിടയിലാണ് മിക്ക സ്റ്റേഷനുകളിലും കുഞ്ഞുകൈകൾ യാത്രക്കാർക്ക് നേരെ പലഹാരങ്ങളുമായി നീട്ടുക. ചിരിച്ചുകൊണ്ട് 'അഹ്ലൻബികും ഖത്തർ' എന്ന സ്വാഗത വാചകം മധുരമായി ഉരുവിട്ടാണ് ഇവർ കൈയിൽ പലഹാര പാക്കറ്റുകൾ ഏൽപ്പിക്കുന്നത്. ചിലരെങ്കിലും ഇത് കച്ചവടമാണെന്ന് കരുതി സ്വീകരിക്കാൻ മടിക്കുന്നതും കാണാം. എന്നാൽ ഇതൊരു സ്‌നേഹ സമ്മാനമാണെന്ന് ഈ കുഞ്ഞുങ്ങൾ അവരെ ബോധ്യപ്പെടുത്തും.




ഖത്തറിന്റെയും അറബ് ലോകത്തിന്റെയും ആതിഥ്യ മര്യാദകൾ ലോകത്തിന് പകർന്നുകൊടുക്കുകയാണ് ഖത്തറിന്റെ ഭാവി തലമുറ. ഖത്തറിലെത്തുന്നത് വരെ പാശ്ചാത്യമാധ്യമ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട ഫുട്‌ബോൾ ആരാധകരും ഇതെല്ലാം കണ്ട് അത്ഭുതപ്പെടുകയാണ്. ആതിഥേയരെ കുറിച്ച് അതിഥികൾക്കും പറയാനേറെയുണ്ട്. ഇത്തരം കൊടുക്കൽ വാങ്ങലുകൾ കൂടി ചേരുമ്പോഴാണ് ഖത്തർ ലോകകപ്പിന് മധുരമേറുന്നത്.

TAGS :

Next Story