Quantcast

ഫാന്‍സ് സെവന്‍സ് ഫുട്ബോള്‍-ലോഗോ പ്രകാശനം ചെയ്തു

MediaOne Logo
ഫാന്‍സ് സെവന്‍സ് ഫുട്ബോള്‍-ലോഗോ പ്രകാശനം ചെയ്തു
X

ദോഹ. എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ ഫാൻസ്‌ ഫിയസ്റ്റയുടെ ഭാഗമായി നടക്കുന്ന ഫാന്‍സ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ ലോഗോയുടെ പ്രകാശനം നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റ് ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍ പരിപാടികള്‍ വിശദീകരിച്ചു.ഓര്‍ഗനൈസിംഗ് കമ്മറ്റി മെമ്പര്‍ സജ്ന സാക്കി, മീഡിയ കോഡിനേറ്റര്‍ റബീഅ്‌ സമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ അനസ് ജമാല്‍, ഡോ. നൗഷാദ്, നിഹാസ് എറിയാട്, ഷബീബ് അബ്ദുറസാഖ്, റഹ്മത്തുള്ള കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ജേഴ്സിയില്‍ ഖത്തറിലെ ‌മുന്‍നിര പ്രവാസി ടീമുകളാണ് മത്സരിക്കുന്നത്. മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കിക്കോഫ് .

ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് സ്റ്റേഡിയങ്ങളോടൊന്നിച്ചെടുത്ത ഫോടോഗ്രഫി മത്സരം, ഫുട്ബാള്‍ ജഗ്ലിംഗ്, കുട്ടികള്‍ക്കായി ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമാപന സെഷനുകളിലായി കായിക മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പരേഡും കലാപ്രകടനങ്ങളും അരങ്ങേറും.

TAGS :

Next Story