Quantcast

മികച്ച സ്പോര്‍ട്‍സ് ഇവന്‍റിനുള്ള സ്വര്‍ണമെഡല്‍; ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് അന്താരാഷ്ട്ര അംഗീകാരം

ലുസൈലില്‍ സ്ഥാപിച്ച തിമിംഗലത്തിന്റെ ഇന്‍സ്റ്റലേഷന് മികച്ച ക്രിയേറ്റീവ് ഇന്‍സ്റ്റലേഷനുള്ള പുരസ്കാരവും ലഭിച്ചു

MediaOne Logo

Web Desk

  • Published:

    29 Nov 2023 6:34 PM GMT

FIFA World Cup Qatar Opening Ceremony wins Best Sporting Event award
X

ദോഹ: ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് അന്താരാഷ്ട്ര അംഗീകാരം. ഇറ്റലിയില്‍ നടന്ന ബി വേള്‍ഡ് ഇവന്റ്സ് അവാര്‍ഡില്‍ സ്വര്‍ണ മെഡലാണ് സ്വന്തമാക്കിയത്. കായിക മേഖലയിലെ മികച്ച ചടങ്ങിനാണ് പുരസ്കാരം.

24 രാജ്യങ്ങളില്‍ നിന്നായി 333 ഇവന്റുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ കായികമേഖലയിലെ മികച്ച ചടങ്ങിനുള്ള പുരസ്കാരം അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാട ചടങ്ങ് സ്വന്തമാക്കി. മോര്‍ഗന്‍ ഫ്രീമാനും ഗാനിം അല്‍ മുഫ്തയും അനശ്വരമാക്കിയ ചടങ്ങ് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതോടൊപ്പം തന്നെ ലുസൈലില്‍ സ്ഥാപിച്ച തിമിംഗലത്തിന്റെ ഇന്‍സ്റ്റലേഷന് മികച്ച ക്രിയേറ്റീവ് ഇന്‍സ്റ്റലേഷനുള്ള പുരസ്കാരവും ലഭിച്ചു.

ലോകകപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങിയതിന്റെ ഒന്നാം വാര്‍ഷികം പിന്നിട‌ുമ്പോഴാണ് ലോകകപ്പിനെ തേടി ഒരു അവാര്‍ഡ് കൂടി എത്തുന്നത്. നൂറ്റാണ്ടിന്റെ ലോകകപ്പ് എന്ന ബഹുമതിയും ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയിരുന്നു.

Summary: FIFA World Cup Qatar Opening Ceremony wins Best Sporting Event awardFIFA World Cup Qatar Opening Ceremony wins Best Sporting Event award

TAGS :

Next Story