Quantcast

ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ

ഇന്നുമുതൽ ഡിസംബർ 15വരെ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ യാത്ര ലഭിക്കുക.

MediaOne Logo

Web Desk

  • Published:

    15 Sept 2024 10:52 PM IST

ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ
X

ദോഹ യാത്രക്കാർക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര ലഭിക്കും. ഇന്നുമുതൽ ഡിസംബർ പതിനഞ്ച് വരെ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് 5 ദിവസത്തെ സൗജന്യ യാത്ര ലഭിക്കുക. ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും ഈ ഓഫർ ലഭ്യമാണ്. കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് കാമ്പയിൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാർഡിൽ ലഭ്യമാകും. മൂന്ന് മാസത്തിനിടയിൽ ഈ യാത്ര നടത്തിയിരിക്കണം. പ്രൊമോഷൻ അവസാനിച്ച് ഒരുമാസത്തിനകം ഓഫർ വാലിഡേറ്റ് ചെയ്യണം എന്നും നിബന്ധനയുണ്ട്. ഖത്തർ റെയിൽ ആപ്ലിക്കേഷനിലോ, വെബ്‌സൈറ്റിലോ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ലോഗിൻ ചെയ്ത് കാർഡ് നമ്പർ നൽകിയാൽ മതിയാകും. സ്റ്റാൻഡേർഡ്, ഗോൾഡ് കാർഡുകൾക്ക് ഓഫർ ബാധകമാണ്. എന്നാൽ പ്രതിവാര, പ്രതിമാസ കാർഡുകൾക്ക് കോംപ്ലിമെന്ററി യാത്ര ലഭിക്കില്ല.

TAGS :

Next Story