Quantcast

ഫോർമുല വൺ ഖത്തർ ഗ്രാന്റ് പ്രീ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    26 May 2023 2:23 AM GMT

Formula One Qatar Grand Prix
X

ഫോർമുല വൺ ഖത്തർ ഗ്രാന്റ് പ്രീയുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി. മാസങ്ങൾക്ക് ശേഷിക്കെ കാറോട്ട മത്സര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയാണ് ആരംഭിച്ചത്. 160 റിയാലാണ് ഒരു ദിവസത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തെ ടിക്കറ്റിന് 1000 റിയാലാണ് കുറഞ്ഞ നിരക്ക്.

മൂന്ന് ദിവസങ്ങളിലായി 40000 ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. 2021 ലാണ് ഖത്തറിൽ ആദ്യമായി ഫോർമുല വൺ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ തിരക്കുകളെ തുടർന്ന് കഴിഞ്ഞ വർഷം ഖത്തറിൽ കാറോട്ട മത്സരം നടന്നില്ല.

വേഗരാജാക്കൻമാരെ സ്വീകരിക്കാനായി ലുസൈലിലെ സർക്യൂട്ടിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

TAGS :

Next Story