Quantcast

പൌഡര്‍ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്: ഏഷ്യക്കാരടങ്ങുന്ന സംഘം ഖത്തറില്‍ പിടിയില്‍

സ്വര്‍ണക്കട്ടികളും ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു

MediaOne Logo

സൈഫുദ്ദീന്‍ പി.സി

  • Updated:

    2021-06-14 18:28:30.0

Published:

14 Jun 2021 6:30 PM GMT

പൌഡര്‍ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്: ഏഷ്യക്കാരടങ്ങുന്ന സംഘം ഖത്തറില്‍ പിടിയില്‍
X

സ്വര്‍ണം പൌഡര്‍ രൂപത്തിലാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്ന സംഘത്തെ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഘത്തിലെ ഒരാളെ പിടികൂടുകയും ഇയാള്‍ വഴി ബാക്കിയുള്ള മൂന്ന് പേരെയും കൂടി പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ നാല് പേരും ഏഷ്യന്‍ രാജ്യക്കാരാണ്.




സ്വര്‍ണക്കട്ടികളും ഇവ പൊടിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്നും നിയമലംഘകരെ പിടികൂടുന്നതിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു

Next Story