Quantcast

ആഗോള സമാധാന സൂചിക; മിഡിലീസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഖത്തര്‍ ഒന്നാമത്

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ 163 രാജ്യങ്ങളില്‍ 18ാം സ്ഥാനമാണ് ഖത്തര്‍ നേടിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-20 06:47:44.0

Published:

20 Jun 2022 10:06 AM IST

ആഗോള സമാധാന സൂചിക; മിഡിലീസ്റ്റ്-നോര്‍ത്ത്   ആഫ്രിക്ക മേഖലയില്‍ ഖത്തര്‍ ഒന്നാമത്
X

ആഗോള സമാധാന സൂചികയില്‍ മിഡിലീസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. ഇത് നാലാം തവണയാണ് ഈ വിഭാഗത്തില്‍ ഖത്തര്‍ ഒന്നാമതെത്തുന്നത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ 163 രാജ്യങ്ങളില്‍ 18ാം സ്ഥാനമാണ് ഖത്തര്‍ നേടിയിരിക്കുന്നത്.


ലോകത്തെ നിരവധി വികസിത രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. വിവിധ മേഖലകളിലായി 23 മാനദണ്ഡങ്ങളാണ് റാങ്കിങ് തയ്യാറാക്കാന്‍ അടിസ്ഥാനമാക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വമാണ് ഇതില്‍ സുപ്രധാന മാനദണ്ഡം.

സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് ഒമ്പതാമത് എത്താനും ഖത്തറിനായിട്ടുണ്ട്. ഐസ്‌ലന്‍ഡ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ ആദ്യ നാലുരാജ്യങ്ങള്‍.

TAGS :

Next Story