Quantcast

കേരളത്തില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഗോ ഫസ്റ്റ് എയര്‍ലൈന്‍

ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്.

MediaOne Logo

Web Desk

  • Published:

    1 Aug 2021 11:39 PM IST

കേരളത്തില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഗോ ഫസ്റ്റ് എയര്‍ലൈന്‍
X

കേരളത്തില്‍ നിന്നും ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ആഗസ്റ്റ് അഞ്ച് മുതല്‍ കണ്ണൂര്‍, കൊച്ചി, മുബൈ എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും.

ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും ആഗസ്റ്റ് 5 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

ആഴ്ച്ചയില്‍ രണ്ട് സര്‍വീസുകളാണുണ്ടാവുക. കൊച്ചി-ദോഹ സര്‍വീസുകള്‍ വ്യാഴം, ശനി ദിവസങ്ങളിലും കണ്ണൂര്‍-ദോഹ വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. അതേസമയം, ദോഹയില്‍ നിന്ന് മുംബൈയിലേക്ക് ആഴ്ച്ചയില്‍ നാല് ദിവസം സര്‍വീസുണ്ടാകും. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍. പുതിയ സര്‍വീസുകള്‍ കൂടി വരുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള‍്. നിലവില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേയ്സ് എന്നിവയാണ് ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ ധാരണ അനുസരിച്ച് സര്‍വീസുകള്‍ നടത്തുന്നത്.

TAGS :

Next Story