Quantcast

ഖത്തർ നാഷണൽ മ്യൂസിയത്തിന് ഗ്രീൻ കീ സർട്ടിഫിക്കറ്റ്

നിർമാണ ഭംഗി കൊണ്ടും, ചരിത്ര സൂക്ഷിപ്പുകളുടെ ശേഖരം കൊണ്ടും ഖത്തർ നാഷണൽ മ്യൂസിയം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായി മാറി

MediaOne Logo

ijas

  • Updated:

    2022-05-20 18:52:39.0

Published:

20 May 2022 11:35 PM IST

ഖത്തർ നാഷണൽ മ്യൂസിയത്തിന് ഗ്രീൻ കീ സർട്ടിഫിക്കറ്റ്
X

ദോഹ: പരിസ്ഥിതി സൗഹൃദത്തിനും സുസ്ഥിരതക്കുമുള്ള അംഗീകരമായ ഗ്രീൻ കീ സർട്ടിഫിക്കറ്റിന്‍റെ തിളക്കത്തിൽ ഖത്തർ നാഷണൽ മ്യൂസിയം. പശ്ചിമേഷ്യയില്‍ ഈ പുരസ്കാരം നേടുന്ന ആദ്യ മ്യൂസിയമാണിത്. വിനോദ സഞ്ചാര മേഖലയിൽ പരിസ്ഥി സൗഹൃദം നിലനിർത്തുന്നതിനും സുസ്ഥിരതക്ക് പ്രധാന്യം നൽകുന്നതിനുമുള്ള ലോകത്തെ തന്നെ ശ്രദ്ധേയമായ അംഗീകാരമാണ് ഗ്രീൻ കീ സർട്ടിഫിക്കറ്റ്.

2019ൽ പ്രവർത്തനമാരംഭിച്ച ഖത്തർ നാഷണൽ മ്യൂസിയം നിർമാണ ഭംഗി കൊണ്ടും, ചരിത്ര സൂക്ഷിപ്പുകളുടെ ശേഖരം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായി മാറി. ഇതിനകം തന്നെ നാഷണൽ മ്യൂസിയത്തെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്. ലീഡർഷിപ്പ് ഇൻ എനർജി ആന്‍റ് എൻവയോൺമെന്‍റൽ ഡിസൈൻ ഗോൾഡൻ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ മ്യൂസിയവും ഇതായിരുന്നു. സുസ്ഥിരതക്കുള്ള അംഗീകരമായി ജി.എസ്.എസ് ഫോർ സ്റ്റാർ ബഹുമതിയും, ഈ വർഷം തന്നെ ഇന്‍റർനാഷണൽ ബ്യൂട്ടിഫുൾ ബിൽഡിങ്സ് ഗ്രീൻ ആപ്പിൾ അവാർഡും നേടി. 1975 ൽ സ്ഥാപിച്ച മ്യൂസിയം ഇന്ന് കാണുന്ന നിർമാണ ഭംഗിയോടെ പ്രവർത്തനമാരംഭിച്ചത് 2019ലാണ്.

Green Key Certificate for Qatar National Museum

TAGS :

Next Story