Quantcast

ഗൾഫ് മാധ്യമം 'മെലോഡിയസ് മെമ്മറീസ്' ലോഗോ, ടിക്കറ്റ് പ്രകാശനം

'മെലോഡിയസ് മെമ്മറീസ്' ഖത്തർ മലയാളികൾക്ക് ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാകും.

MediaOne Logo

Web Desk

  • Published:

    20 Feb 2023 8:03 PM GMT

ഗൾഫ് മാധ്യമം മെലോഡിയസ് മെമ്മറീസ് ലോഗോ, ടിക്കറ്റ് പ്രകാശനം
X

ദോഹ: 'ഗൾഫ് മാധ്യമം' ഖത്തറിൽ ഒരുക്കുന്ന 'മെലോഡിയസ് മെമ്മറീസ്' സംഗീത വിരുന്നിന്റെ ലോഗോ പ്രകാശനം നടന്നു. മാർച്ച് മൂന്നിന് ആസ്പയർ ലേഡീസ് സ്​പോർട്സ് ഹാളിൽ നടക്കുന്ന 'മെലോഡിയസ് മെമ്മറീസി'ന്റെ ടിക്കറ്റ് പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.

1990കളിലെയും 2000കളിലെയും മലയാളം, ഹിന്ദി, തമിഴ് മെലഡി ഗാനങ്ങൾ കോർത്തിണക്കുന്ന 'മെലോഡിയസ് മെമ്മറീസ്' ഖത്തർ മലയാളികൾക്ക് ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാകും. സ്റ്റീഫൻ ​ദേവസി, പിന്നണിഗായകരായ അഫ്സൽ, കണ്ണൂർ ഷരീഫ്, രചനാ ചോപ്ര, ചിത്ര അരുൺ, ഷിക പ്രഭാകരൻ, ജാസിം ജമാൽ, അഫ്സൽ മുഹമ്മദ്, മഹേഷ് കുഞ്ഞുമോനും തുടങ്ങി കലാകാരന്മാരുടെ വലിയ നിരയാണ് ഖത്തറിൽ എത്തുന്നത്.

ഗൾഫ് എക്സ്ചേഞ്ച് ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടിവ് ഓഫീസർ പ്രദീപ് ബാലകൃഷ്ണൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ രാജു രാമച​​ന്ദ്രൻ എന്നിവർ ചേർന്ന് ലോ​ഗോ പ്രകാശനം നിർവഹിച്ചു. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ചീഫ് സ്ട്രാറ്റജിക് ഓഫിസർ അൽക മീര സണ്ണി, കാൻ ഇന്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനീസ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ മുഹമ്മദ് ഫഹ്മി മുഹമ്മദ് ഫൈസ് എന്നിവർ ചേർന്ന് ടിക്കറ്റ് പ്രകാശനം ചെയ്തു.

മെലോഡിയസ് മെമ്മറീസി'നോടനുബന്ധിച്ച് 17 വയസിൽ താഴെയുള്ളവർക്കുള്ളവർക്കായി നടത്തുന്ന 'സിങ്ങിങ് സ്റ്റാർ' ഓൺലൈൻ സംഗീത മത്സരത്തിന്റെ പ്രഖ്യാപനം ക്യു.എഫ്.എം റേഡിയോ നെറ്റ്‍വർക്ക് സി.ഇ.ഒ അൻവർ ഹുസൈൻ നിർവഹിച്ചു. ഈ മത്സരത്തിൽ വിജയിക്കുന്ന കുട്ടിക്ക് മെലോഡിയസ് മെമ്മറീസിന്റെ വേദിയിൽ ഗാനം ആലപിക്കാൻ അവരമൊരുങ്ങും. ചടങ്ങിൽ മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശേരി സംസാരിച്ചു. ഗൾഫ് മാധ്യമം ഖത്തർ റീജ്യനൽ മാനേജർ ടി.എസ്. സാജിത് നന്ദി പറഞ്ഞു.

TAGS :

Next Story