Quantcast

ഖത്തറിൽ മുൻ പ്രധാനമന്ത്രിക്ക് 'ഹമദ് ബിൻ ഖലീഫ സാഷ്' സമ്മാനിച്ചു

രാഷ്ട്ര സേവനത്തിനുള്ള അംഗീകാരമായാണ് പരമോന്നത ബഹുമതി മുൻ പ്രധാനമന്ത്രിക്ക് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-03-21 19:15:22.0

Published:

22 March 2023 12:40 AM IST

Amir awards Hamad bin Khalifa Sash to former Prime Minister
X

ഖത്തര്‍ മുൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അല്‍താനിക്ക് രാഷ്ട്ര സേവനത്തിനുള്ള 'ഹമദ് ബിൻ ഖലീഫ സാഷ്' സമ്മാനിച്ചു. ​

അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനിയാണ് രാജ്യത്തിന്റെ ആദരമായി സാഷ് സമ്മാനിച്ചത്. രാഷ്ട്ര സേവനത്തിനുള്ള അംഗീകരമായാണ് പരമോന്നത ബഹുമതി മുൻ പ്രധാനമന്ത്രിക്ക് നൽകിയത്. ഭരണ കാലയളവിൽ അമീർ നൽകിയ പിന്തുണക്കും. വിശ്വാസത്തിനും ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അല്‍താനി നന്ദി അറിയിച്ചു

TAGS :

Next Story